ന്യൂദല്‍ഹി: ശീതകാല സമ്മേളനത്തില്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെതിരേ പ്രചാരണം നടത്തുമെന്ന് അണ്ണാ ഹസാരെ മുന്നറിയിപ്പ് നല്കി.
ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള പ്രക്ഷോഭം തുടരുമെന്നും അണ്ണ ഹസാരെ വ്യക്തമാക്കി. ബില്ല് പാസാക്കാനുള്ള അവസാന അവസരമാണു കേന്ദ്രത്തിനു നല്‍കുന്നത്. പെട്രോള്‍ വില വര്‍ധനയും അവശ്യസാധനങ്ങളുടെ വില വര്‍ധനയുമടക്കം ജനദ്രോഹ നടപടികളുമായാണു കേന്ദ്രം മുന്നോട്ടു പോകുന്നത്.
സര്‍ക്കാരും എണ്ണക്കമ്പനികളും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമാണു വിലവര്‍ധനയെന്നും അദ്ദേഹം ആരോപിച്ചു. 19 ദിവസത്തെ മൗനവ്രതം അവസാനിപ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അണ്ണാ ഹസാരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: