തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് കൂട്ട മാപ്പ് പറയലിന്റെ ദിവസമായിരുന്നു. മുഖ്യമന്ത്രിക്കെതിരേ പത്തനാപുരത്ത് ഇന്നലെ കോടിയേരി ബാലകൃഷ്ണന് നടത്തിയ പരാമര്‍ശത്തില്‍ കോടിയേരി ബാലകൃഷ്ണന് മാപ്പ് പറഞ്ഞപ്പോള്‍ സഭയ്ക്ക് പുറത്ത് സ്പീക്കര്‍ക്ക് എന്ത് അധികാരമെന്ന് കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ ചോദിച്ചതിന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് സ്പീക്കറോട് ക്ഷമ ചോദിച്ചു.
കോടിയേരി ബാലകൃഷ്ണന് നടത്തിയ പരാമര്‍ശം സംബന്ധിച്ചു ടി.എന്‍. പ്രതാപന് ക്രമപ്രശ്നം ഉന്നയിച്ചത്. പൊട്ടന് പുട്ടുവിഴുങ്ങിയതുപോലെ ആണ് മുഖ്യമന്ത്രിയുടെ അവസ്ഥയെന്ന് കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസംഗം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നപ്പോള്‍ കോടിയേരി ആ പ്രയോഗം പിന്‍വലിക്കുകയും മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കുകയും ചെയ്തു.
എന്നാല്‍, തനിക്ക് പരാതിയൊന്നും ഇല്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെന്നും കോടിയേരി ക്ഷമ ചോദിച്ചതിലാണ് തനിക്ക് പരാതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുപ്രവര്‍ത്തകനായാല്‍ ഇത്തരത്തിലുള്ള ഏതു പരാമര്‍ശവും കേള്‍ക്കാന്‍ ബാധ്യസ്ഥനാണെന്നും മുഖ്യമന്ത്രി മറുപടി നല്കി. ഇതേത്തുടര്‍ന്നാണ് കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു മാപ്പു പറഞ്ഞത്. പൂര്‍വകാല പ്രാബല്യത്തോടെ ഖേദപ്രകടനം നടത്തുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും കോടിയേരി സഭയെ അറിയിച്ചു.പി.സി. ജോര്‍ജിനോടും ഇത്തരം സമീപനം സ്വീകരിക്കാന്‍ സ്പീക്കര്‍ തയാറാകണമെന്നു കോടിയേരി ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഇന്നലെ നിയമസഭയ്ക്കുള്ളിലെ വാര്‍ത്താസമ്മേളനത്തില്‍, സഭയ്ക്കു പുറത്തു സ്പീക്കര്‍ക്ക് അധികാരമില്ലെന്ന പി.സി. ജോര്‍ജിന്റെ പരാമര്‍ശം ക്രമപ്രശ്നമായി കോടിയേരി ബാലകൃഷ്ണന് ഉന്നയിച്ചു. താന്‍ അങ്ങനെ പറയാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സ്പീക്കര്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് വാദിക്കുന്ന ആളാണ് താനെന്നും പി.സി. ജോര്‍ജ് പറഞ്ഞു. പരാമര്‍ശം പിന്‍വലിക്കുകയും ക്ഷമചോദിക്കുകയുമാണെന്നും ജോര്‍ജ് പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളം വച്ചു. അതിനിടെ സ്പീക്കര്‍ അടുത്ത നടപടിയിലേക്ക് കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: