ജറുസലേം: ഇറാന്റെ ആണവപദ്ധതിക്കെതിരെ സൈനികാക്രമണം നടത്തുന്നതിന് ഇസ്രയേല്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണയുണ്ടെന്ന് പുതിയ സര്‍വെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, സൈനിക ആക്രമണങ്ങള്‍ നടത്തുന്നതിന് മന്ത്രിമാരെ അനുനയിപ്പിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ശ്രമിച്ചതായാണ് സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
ഇതിനിടെ, ഇറാനെതിരെയുള്ള യുദ്ധങ്ങള്‍ക്ക് ആണവവാഹകശേഷിയുള്ള മിസെയില്‍ ഇസ്രയേല്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. എന്നാല്‍ ഇറാനെതിരെയുള്ള ആണവ ആക്രമണങ്ങള്‍ക്കെതിരെ 41 ശതമാനം പേര് ചോദ്യം ഉന്നയിച്ചു. 39 ശതമാനം പേര് ഇത്തരത്തിലുള്ള ആക്രമണത്തെ എതിര്ക്കുകയാണുണ്ടായത്് 20 ശതമാനം പേര് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: