പാരീസ്: പാരീസിലെ ഫ്രഞ്ച് മാസികയായ ചാര്‍ളി ഹെബ്ഡോയുടെ ഒാഫീസും ഉപകരണങ്ങളും പെട്രോള്‍ ബോംബ് സ്ഫോടനത്തില്‍ നശിച്ചു. വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ആക്ഷേപഹാസ്യ പ്രസിദ്ധീകരണമാണ് ചാര്ളിഹെബ്ഡോ. സ്ഫോടനത്തില്‍ ആളപായമില്ല. മാസികയുടെ അടുത്ത ലക്കത്തിന്റെ ഗസ്റ്റ് എഡിറ്റര്‍ പ്രവാചകന് മുഹമ്മദാണ് എന്ന പരസ്യവാചകം നല്‍കിയതാണ് ആക്രമണത്തിന് കാരണമായത്. ടുണീഷ്യയില്‍ തെരഞ്ഞെടുപ്പില്‍ ഇസ്ലാമിക പാര്‍ട്ടിയുടെ വിജയം ആഘോഷിക്കുന്നതാകും അടുത്ത ലക്കം. പ്രവാചകനാണ് മുഖ്യപത്രാധിപര്‍ എന്നുമാണ് മാസിക പരസ്യത്തില്‍ പറഞ്ഞിരുന്നത്. ഇത്തരത്തില്‍ മതങ്ങളെ ഹാസ്യവല്ക്കരിച്ചാല് ജനങ്ങളുടെ ഇടയില്‍ ഇത് കടുത്ത പ്രതിഷേധം ഉളവാക്കുമെന്ന് ഫ്രഞ്ച് മുസ്ലീം വക്താവ് അഹമ്മദ് ദാബി വ്യക്തമാക്കി. 2007 ല്‍ ഈ മാസിക പ്രവാചകന്റെ ഡാനിഷ് കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച് ഇസ്ലാമിക സമൂഹത്തിന്റെ കടുത്ത എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: