പള്ളുരുത്തി (കൊച്ചി): വല്ലാര്‍പാടത്തെ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിലെ സുരക്ഷാകാര്യത്തിനായി കസ്റ്റംസ്, സെസ്സ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കഴിഞ്ഞ ദിവസം സെസ് അധികൃതര്‍ വിളിച്ച യോഗത്തില്‍നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിട്ടുനിന്നു. സെസ്സിന്റെ ഡെവലപ്മെന്റ് കമ്മീഷണര്‍ എം.എസ്. റാവുത്തറാണ് കസ്റ്റംസ് പ്രതിനിധികളെ ക്ഷണിച്ചത്. വല്ലാര്‍പാടം ടെര്‍മിനലില്‍ ഇന്ത്യന്‍ കസ്റ്റംസ് നിയമം അനുസരിച്ച് തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ഇക്കാര്യത്തില്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കസ്റ്റംസ് മേധാവികള്‍ അറിയിക്കുകയായിരുന്നു. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, സിഐഎസ്എഫ്, പോലീസ് വിഭാഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. കസ്റ്റംസ് വിട്ടുനിന്നതിനാല്‍ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നതുമില്ല.
കസ്റ്റംസിന്റെ അനുവാദമില്ലാതെ ഇന്ത്യയില്‍ ഒരിടത്തും കയറ്റുമതി ചെയ്യാനാകില്ലെന്നാണ് നിയമം. ഇത് അനുസരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. കസ്റ്റംസ് ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് മറുപടി പറയാന്‍ അധികൃതര്‍ തയ്യാറാകാത്തത് വല്ലാര്‍പാടത്ത് പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും. കസ്റ്റംസ് സാന്നിധ്യം വല്ലാര്‍പാടത്ത് വേണ്ടെന്ന ചിലരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ഇത് അപകടത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. സെസ്സ് ആക്ട് 47-ാം വകുപ്പുപ്രകാരം കസ്റ്റംസിനെ വിലക്കാന്‍ ആര്‍ക്കും അധികാരമില്ല. സെസ്സിന്റെ എഴുപതാം റൂള്‍ പ്രകാരം സ്വകാര്യവ്യക്തികള്‍ക്ക് പ്രവേശന പാസ് നല്‍കാനുള്ള അധികാരം മാത്രമാണ് സെസ്സിനുള്ളതെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു. നിയമം നിലനില്ക്കുമ്പോള് അത് അനുസരിക്കാതെ യോഗം വിളിക്കുന്നതുകൊണ്ട് പ്രയോജനമില്ലെന്നും കസ്റ്റംസ് വാദിക്കുന്നു. ചര്‍ച്ചകള്‍ നിലച്ചതോടെ കസ്റ്റംസും സെസ്സും തമ്മിലുള്ള തര്‍ക്കം പുതിയ ദിശയിലേക്ക് നീങ്ങുകയാണ്. ഇത് ഏറെ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: