മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചി ബസ്സ് സ്റ്റാന്റിന് കേരളപ്പിറവി ദിനത്തിലും ശാപമോഷമായില്ല. കേന്ദ്രമന്ത്രിയും, എംഎല്‍എയും, മേയറും പങ്കെടുത്ത ഫോര്‍ട്ടുകൊച്ചി ടൂറിസം വികസന ചര്‍ച്ചയില്‍ കേരളപ്പിറവിദിനത്തില്‍ ബസ്സ്സ്റ്റാന്റ് തുറന്നുനല്‍കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ഒന്നരമാസം പിന്നിട്ടിട്ടും ഫോര്‍ട്ടുകൊച്ചി ബസ്റ്റ്സ്റ്റാന്റില്യാതൊരുവിധ സൗകര്യങ്ങളുമെര്പ്പെടുത്തിയിട്ടില്ല. തദ്ദേശസ്വയം ഭരണ വകുപ്പിന്റെ കൊച്ചിന് കോര്പ്പറേഷന് തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനദിനത്തില് തിരക്കിട്ട് ഉദ്ഘാടനം നടത്തിയതായിരുന്നു ഫോര്‍ട്ടുകൊച്ചി ബസ്സ്റ്റാന്റ.് 2010 സെപ്തംബറില്‍ നടന്ന ഉദ്ഘാടന വേളയില്‍ തറകോണ്ക്രീറ്റ് പാകിയും, യാത്രക്കാര്‍ക്കായി ഒരു ഷെല്‍ട്ടറും മാത്രമാണ് നിര്‍മിച്ചത്. ഒരു വര്‍ഷം പിന്നിട്ടിട്ടും ബസ്സ്റ്റാന്റിന്റെ സ്ഥിതിയില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല. പ്രതിദിനം 200 ഓളം ബസ്സുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് സേവനം നടത്തുന്ന ഫോര്‍ട്ടുകൊച്ചി ബസ്സ്റ്റാന്റില് 600 ലേറെ ബസ്സ് ജീവനക്കാരും 5000ത്തിലെറെയാത്രക്കാരും. പ്രതിദിനം വന്നുപോകുന്നുണ്ട്. ബസ്സ്സ്റ്റാന്റില്‍ അടിസ്ഥാനസൗകര്യമൊരുക്കണമെന്ന് നിരവധിതവണ നിവേദനങ്ങളുമായി ജനകീയസംഘടനകള്‍ ആവശ്യമുന്നയിച്ചിരുന്നു. ഇതിനിടെ ബസ് തൊഴിലാളി സംഘടന ബസ് സ്റ്റാന്റ് തുറന്നു നല്‍കണമെന്ന് സമരപ്രഖ്യാപനവും നടത്തി. എന്നാലും കോര്‍പ്പറേഷന്റെ ഫോര്‍ട്ടുകൊച്ചി സോണല്‍ ഓഫീസിന് തൊട്ടുള്ള ബസ്സ്റ്റാന്റിനെ ഭരണാധികാരികള്‍ അവഗണിക്കുകയാണ് ചെയ്തത്.
ഡിവിഷന് ജനപ്രതിനിധി കൗണ്‍സിലിലടക്കം പ്രശ്നം ഉന്നയിച്ചിട്ടും ഫലം കണ്ടില്ല. ഒടുവില്‍ കഴിഞ്ഞ സെപ്തംബറില്‍ കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്,മേയര്‍ ടോണിചമ്മണി എന്നിവര്‍ നവംബര്‍ ഒന്നിന് ബസ് സ്റ്റാന്റ് തുറന്നു പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപനം നടത്തയിരുന്നു. ഫോര്‍ട്ടുകൊച്ചി ടൂറിസം വികസന പദ്ധതിയില്‍ പൊതുടോയ്ലെറ്റുകള്‍ സ്ഥാപിക്കുന്നതിലൊന്ന് ബസ്സ് സ്റ്റാന്റിലാണെന്നും പ്രഖ്യാപിച്ചിരുന്നു. കൂടാതെ ബസ്റ്റാന്റ് പ്രവര്‍ത്തനം സുഗമ മാക്കുന്നതിന് വിവിധതരത്തിലുള്ള ക്രമീകരണങ്ങളേര്പ്പെടുത്തുമെന്നും, സ്റ്റാന്റിന് സമീപത്തെ കലാപ്രകടന തിയ്യറ്റര്‍ തുറക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും പഴയ സ്ഥിതിയിലുള്ള ബസ്സ്റ്റാന്റ് കണ്ട് ജനങ്ങള്‍ ഭരണാധികാരികളുടെ അവഗണനയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ്.
നിയമസഭാതിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ എംഎല്‍എ മൂന്ന് മാസത്തിനകം ബസ്സ്സ്റ്റാന്റ് തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മേയറും- കേന്ദ്രമന്ത്രിയും നടത്തിയ പ്രഖ്യാപനവും ഫലം കണില്ല. ഫോര്‍ട്ടുകൊച്ചി ബസ്സ്റ്റാന്റ് തുറക്കുന്നതില്‍ കോര്പ്പറേഷന് അവഗണന. രാഷ്ട്രീയമായ ഗ്രൂപ്പിസത്തിന്റെയും, സ്വതന്ത്രകൗണ്സിലര്ക്കെതിരെയുള്ള പകപോക്കലാണെന്നും സംശയമുണ്ടെന്ന് കൗണ്‍സിലര്‍ അഡ്വ.ആന്റണി കുരീത്തറ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: