ആലുവ: ആലുവ നഗരത്തോട് തൊട്ടുകിടക്കുന്ന തുരുത്ത് ഗ്രാമത്തില്‍ തീവ്രവാദ സംഘടനകള്‍ വര്‍ഗീയ സംഘമുണ്ടാക്കാന്‍ ശ്രമം. ഹൈന്ദവസമുദായവും മുസ്ലീം സമുദായവും സൗഹൃദത്തിലാണ് കഴിഞ്ഞുകൂടുന്നത്. ഈ സൗഹൃദം തകര്‍ക്കാനാണ് തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമം നടക്കുന്നത്. കഴിഞ്ഞ ദിവസം ഹൈന്ദവ സംഘടനകളുടെയും മുസ്ലീം സംഘടനകളുടെയും കോടിമരം നശിപ്പിക്കുകയും ചൊവ്വരറെയില്വേസ്റ്റേഷന് ഭാഗത്ത് മണ്ഡലവിളക്കിനോടനുബന്ധിച്ച് സ്ഥാപിച്ച ഫ്ലക്സ്ബോര്‍ഡ് നശിപ്പിക്കുകയും ചെയ്തതുമായിട്ടാണ് അസ്വാരസ്യം ഉടലെടുത്തത്. ഇതിനു മുമ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തീവ്രവാദികള്‍ ശ്രമിച്ചെങ്കിലും പോലീസ് ഇടപെട്ട് ഇത് തടയുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ഗീയതയുടെ പേരില്‍ നിരന്തരസംഘട്ടനങ്ങളും കൊലപാതകവും വരെ ഇവിടെ അരങ്ങേറിയതാണ്. പലരുംസംഘര്ഷാവസ്ഥയെ തുടര്‍ന്ന് ഇവിടെ നിന്ന് വീട് വിറ്റ് വരെ മറ്റിടങ്ങളിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി പലവിധത്തില്‍ ചെറിയരീതിയിലുള്ള സംഘര്‍ഷാവസ്ഥകള്‍ ഇവിടെ പുറപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനു മുമ്പുണ്ടായിട്ടുള്ള സംഘര്‍ഷാവസ്ഥയുടെ കെടുതികള്‍ മനസ്സിലാക്കിയിട്ടുള്ള ഇരുസമുദായങ്ങളിലേയും വലിയൊരുവിഭാഗം ഇത്തരം പ്രശ്നങ്ങള്‍ പറഞ്ഞൊതുക്കുവാന് മുന്‍കയ്യെടുക്കുകയാണ് ചെയ്തിട്ടുള്ളത്. തീവ്രവാദ സംഘടനകളില്‍പ്പെട്ടവരാണ് പ്രശ്നങ്ങളുണ്ടാക്കുന്നതെന്ന് ഇരു സമുദായങ്ങളിലും പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതെതുടര്‍ന്ന് ഇവിടെ തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യം ഏതു വിധത്തിലുണ്ടെന്നതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം പ്രത്യേക അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: