വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ ഹഖാനി ഭീകരര്‍ക്ക് ലഭിക്കരുതെന്ന് പാക്കിസ്ഥാനോട് അമേരിക്കന്‍ നിര്‍ദ്ദേശം. ഹഖാനി ഭീകരരില്‍ നിന്നും ലഭിക്കുന്ന രഹസ്യാന്വേഷണ വിവരങ്ങള്‍ താലിബാന്‍ ഭീകരര്‍ക്ക് ഉപകാരപ്രദമാകുമെന്നതിനാലാണ് അമേരിക്ക ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്ന യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാക്കിസ്ഥാനി ആര്‍മി ചീഫിന് ഇതു സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കരുതുന്നതായും അമേരിക്കന്‍ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: