ബീജിംഗ്: ചൈനയുടെ വടക്കുപടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഇന്നുരാവിലെയാണ് 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നടന്നത്. കാര്യമായ അപകടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. സിന്‍ജിയാംഗ് മേഖലയില്‍ 17 മെയില്‍ ആഴത്തിലും മറ്റു മേഖലകളില്‍ 16 മെയില്‍ ആഴത്തിലുമായിരുന്നു തീവ്രത രേഖപ്പെടുത്തിയത്.
യു.എസ് ജിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിചുവാന്‍, ഗാന്‍സു പ്രവിശ്യകളില്‍ രാവിലെ ആറുമണിയോടെ 5.5 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂകമ്പം ചൈനയിലെ സിന്‍ജിയാംഗ് മേഖലയില്‍ രാവിലെ 8.20 ന് 6.0 തീവ്രതയോടെയാണ് രേഖപ്പെടുത്തിയത്.
2008 മെയ് മാസത്തില്‍ 7.9 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂകമ്പമായിരുന്നു ചൈനയില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയ ഭൂകമ്പം. അന്നത്തെ ദുരന്തത്തില്‍ 90,000 പേര്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: