കൊച്ചി: ഗുജറാത്ത് എംപോറിയം, എറണാകുളം സംഘടിപ്പിക്കുന്ന ഹാന്റി ക്രാഫ്റ്റ് ആന്റ് ഹാന്റ്ലൂം എക്സിബിഷന് ഇന്ന് രാവിലെ 10ന് എറണാകുളം ദിവാന്‍സ് റോഡിലുള്ള വിമന്‍സ് അസ്സോസ്സിയേഷന്‍ ഹാളില്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ സൗമിനി ജെയിന്, ഉദ്ഘാടനം ചെയ്യും. ഗുജറാത്ത് ഉള്‍പ്പെടെ ഒമ്പതോളം സംസ്ഥാനങ്ങളില്‍നിന്നുള്ള വസ്ത്ര വൈവിധ്യങ്ങളുടെ അതിശയിപ്പിക്കുന്ന ശേഖരം മാത്രമല്ല, ഇവിടങ്ങളില്‍ നിന്നുള്ള കരകൗശല വസ്തുക്കളുടെയും ഹാന്റ് പ്രിന്റഡ് തുണിത്തരങ്ങളുടെയും വന്‍ പ്രദര്‍ശനവും വില്പനയും ഉണ്ടാകും.
ആപൂര്‍വങ്ങളായ ഗിഫ്റ്റ് ഐറ്റംസ്, വിവിധ മീഡിയങ്ങളില്‍ ചെയ്ത ചിത്രങ്ങള്‍, ശില്പങ്ങള്, അനുകരണങ്ങളില്ലാത്ത ക്ലോത്ത്, ലെതര്‍ ബാഗുകള്‍, പേഴ്സുകള്‍, കോലാപൂരി ചപ്പല്സ്, ആഭരണങ്ങള്‍ തുടങ്ങി തുണിയിലും മരത്തിലും നിര്‍മിച്ച കളിപ്പാവകള്‍, രാജസ്ഥാന് രത്നം കൊണ്ടുള്ള അമൂല്യമായ നെക്ലേസുകള്‍, വിഗ്രഹങ്ങള്‍, മെറാലിക് മെഴുകുതിരി സ്റ്റാന്റുകള്‍, എന്നിങ്ങനെ അപൂര്‍വ്വവും അമൂല്യവുമായ വിവിധ ഇനം ഉല്പങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. പുതുമ ഇഷ്ടപ്പെടുന്ന കേരളീയര്‍ക്കായി വ്യത്യസ്തവും ട്രെന്‍ഡിയുമായ ഉല്പന്നങ്ങളാണ് അവതരിപ്പിക്കുന്നതെന്ന് ഗുജറാത്ത് എംപോറിയം, മാനേജര്‍ കെ.അരുണാചലം പറഞ്ഞു.
സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന ഈ കലാകാരന്മാരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും അവരുടെ ഉല്പന്നങ്ങള് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കുറഞ്ഞ വിലയില്‍ നല്കുന്നതിനുമാണ് പ്രദര്‍ശനം.
ഗുജറാത്ത്, രാജസ്ഥാന്, ബംഗാള്‍, മദ്ധ്യപ്രദേശ്, ഒറീസ്സ, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള സ്റ്റെയിലന്‍ സാരികളും, ചുരിദാറുകളും, ഡ്രസ്സ് മെറ്റീരിയലുകളും, ബെഡ്ഷീറ്റുകളും ചവിട്ടികളും ലേസ്വര്‍ക്ക് ചെയ്തിട്ടുള്ള വിവിധയിനം അലങ്കാര മാറ്റുകളും ഫൂല്ക്കാരി ഡിസൈന്‍ വര്‍ക്ക് ചെയ്തിട്ടുള്ള അപൂര്‍വ്വ സാരികളും ലക്നൗ ഡ്രസ്സുകളും പ്രദര്‍ശനത്തിനുണ്ട്.
ഏറെ ഉപകാരപ്രദമായ ഡയാ കോ പ്രഷര്‍ ഗ്ലാസ്സ് ഈ പ്രദര്‍ശനത്തില്‍ ലഭ്യമാണ്. ഇത്, പ്രമേഹം, കൊളസ്ട്രോള്‍, പ്രഷര്‍ എന്നിവ നിയന്ത്രിക്കുന്ന ഔഷധത്തടി കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. ഡയാ കോ പ്രഷര്‍ ഗ്ലാസ് ഉപയോഗം, സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട വൈറ്റ് മെറ്റല്‍ ആഭരണങ്ങള്‍ കൂടാതെ, പ്രഷ്യസ്, സെമി പ്രഷ്യസ് സ്റ്റോണില്‍ തീര്‍ത്ത കമനീയമായ ജയ്പൂരിയന്‍ മാലകള്‍, കമ്മലുകള്‍, ലോക്കറ്റുകള്‍, തിളങ്ങുന്ന ആസ്ട്രേലിയന്‍ ഡയമണ്ട് ഒട്ടിച്ചിട്ടുള്ള ഗുജറാത്തി വളകര്, 22 കാരറ്റ് സ്വര്‍ണം പൂശിയ പവിഴത്തിലും പച്ചക്കല്ലിലും മറ്റ് വിവിധ സ്റ്റോണുകളിലും തീര്‍ത്ത ആഭരണങ്ങള്‍. എത്നിക് കളക്ഷന്‍സിന്റെ ആരാധകര്‍ക്ക് ഗുജറാത്തി പാരമ്പര്യ രീതിയിലുള്ള ബ്ലോക്ക്, ബാത്തിക്, കച്ച്, വെജിറ്റബിള്‍, ബാന്ദിനി, പ്രിന്റഡ്, ബ്രഷ് വര്‍ക്ക്, കോട്ടണ്‍, സില്‍ക്ക് സാരികളും, മറ്റു തുണിത്തരങ്ങളും ഷാള്‍ ഉള്‍പ്പെടെ ടൈ ആന്റ് ഡൈ സല്‍വാര്‍, ഗാഗ്രാ ചോളി, കഫ്ത്താനുകളും, കുട്ടികള്‍ക്കായി ജയ്പൂരിയന്‍ ചന്യാചോളിയും വാങ്ങാം.
ആപ്ലിക്, എംബ്രോയിഡറിവര്ക്കുള്ള ബെഡ്ഷീറ്റുകള്‍, കുഷ്യന് കവറുകള്‍ ഒപ്പം, ചുവര് അലങ്കാര വസ്തുക്കള്‍, ബ്രാസ്, ബ്ലാക്ക് മെറ്റല്‍, വൈറ്റ് മെറ്റല്‍, തടിയില്‍ നിര്‍മിച്ച ചിത്രശില്പങ്ങളും പ്രദര്‍ശനത്തിനുണ്ട്. കര്‍ണാടകയിലെ ചനാപട്ട്നാ കളിപ്പാട്ടങ്ങള്‍, പൂജാസാമഗ്രികള്‍, കാന്തം പിടിപ്പിച്ചതും മരത്തിന്റെ മുള്ളുപാകിയതുമായ അക്യുപ്രഷര്‍ ചികിത്സാ ഉപകരണം, ചിക്കന്‍ വര്‍ക്ക് ചെയ്തിട്ടുള്ള സാരികള്‍, ചുരിദാറുകള്‍, കുര്‍ത്ത, കൊല്‍ക്കത്തയില്‍ നിന്നുള്ള ടെറാക്കോട്ട ഉല്പന്നങ്ങള് എന്നിവയും എക്സിബിഷനില്‍ ലഭ്യമാണ്. 10 രൂപ മുതല്‍ 10,000 രൂപ വരെ വിലമതിക്കുന്ന വസ്തുക്കള്‍ അടങ്ങിയിട്ടുള്ള ഈ പ്രദര്‍ശനത്തില്‍ ദേശീയ അവാര്‍ഡ് ജേതാക്കള്‍ സ്വന്തം ഉല്പന്നങ്ങളുമായി പങ്കെടുക്കുന്നുണ്ട്. 20 ശതമാനം ഹാന്റ്ലൂം തുണിത്തരങ്ങള്‍ക്കും 10 ശതമാനം ഹാന്റി ക്രാഫ്റ്റ് ഉല്പന്നങ്ങള്ക്കും സര്‍ക്കാര്‍ റിബേറ്റുള്ള ഈ പ്രദര്‍ശനം നവംബര്‍ 15 വരെ, രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെ ഉണ്ടായിരിക്കുമെന്ന് കെ.അരുണാചലം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: