അങ്കമാലി: മന്ത്രി ടി. എം. ജേക്കബിന്റെ നിര്യാണത്തെത്തുടര്‍ന്ന് പൊതുഅവധി പ്രഖ്യാപിച്ചതുമൂലം ഇന്ന് ആരംഭിക്കേണ്ടിയിരുന്ന അങ്കമാലി വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവം നാളെ ആരംഭിക്കും. 5 ന് സമാപിക്കും. ഇന്ന് നടക്കേണ്ട മത്സരങ്ങള്‍ നാളെയും രണ്ടിന് നടക്കേണ്ട മത്സരങ്ങള്‍ മൂന്നിനും മൂന്നിന് നടക്കേണ്ട മത്സരങ്ങള്‍ നാലിനും നാലിന് നടക്കേണ്ട മത്സരങ്ങള്‍ അഞ്ചിനും നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കറുകുറ്റി സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടക്കുന്ന കലോത്സവം നാളെ രാവിലെ 11ന് കെ. പി. ധനപാലന് എംപി ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിക്കും. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ആന്റണി, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോര്‍ജ്, അങ്കമാലി നഗരസഭ ചെയര്മാന് സി. കെ. വര്‍ഗീസ്, പാറക്കടവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. ജോസ്, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോള്‍ പി. ജോസഫ്, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. കെ. സോമന്, വത്സ കൊച്ചുകുഞ്ഞ്, അഡ്വ. ബിന്‍സി പോള്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടിനു തറയില്‍, കുഞ്ഞമ്മ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിക്കും. അങ്കമാലി വിദ്യാഭ്യാസ സബ് ജില്ലയിലെ വിവിധ സ്കൂളുകളില്‍നിന്നായി സംസ്കൃതോത്സവം, അറബി കലോത്സവം, സാഹിത്യമത്സരങ്ങള്‍, കലാമത്സരങ്ങള്‍ തുടങ്ങി മത്സരങ്ങളില്‍ എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നീ വിഭാഗങ്ങളിലായി 7000 ത്തോളം വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികള്‍ മത്സരത്തില്‍ പങ്കെടുക്കും. നാലു ദിവസമായി നടക്കുന്ന കലോത്സവത്തിലെ മത്സരങ്ങള്‍ 7 സ്റ്റേജുകളായിട്ടാണ് നടക്കുന്നത്. 5ന് വൈകീട്ട് 3.30 ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ പ്രസിദ്ധ സിനിമാതാരം മുക്ത സമ്മാനദാനം നിര്‍വഹിക്കും. മുന്‍ ഗതാഗതമന്ത്രി അഡ്വ. ജോസ് തെറ്റയില്‍ എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എംഎല്‍എ. അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബാബു ജോസഫ്, ഷേര്‍ളി ജോസ്, എം. ജെ. ജോമി, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. പോള്‍, എഇഒ പി. കെ. വേലായുധന് തുടങ്ങിയവര്‍ പ്രസംഗിക്കും.
തൃപ്പൂണിത്തുറ: ഇന്ന് മുതല്‍ പുത്തോട്ട കെപിഎംഎച്ച്എസ്എസില് വച്ചുനടത്താനിരുന്ന തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലസ്കൂള്‍ കലോത്സവം മന്ത്രി ടി.എം.ജേക്കബിന്റെ ദേവവിയോഗം മൂലം നവംബര്‍ 8,9,10,11 തിയതികളിലേയ്ക്കു മാറ്റി വെച്ചതായി എഇഒ എം.കെ.രവീന്ദ്രനാഥ് അറിയിച്ചു.
ഇതിനുവേണ്ടി ചേര്‍ന്ന അടിയന്തരയോഗത്തില്‍ സംഘാടകസമിതി ചെയര്‍പേഴ്സണ്‍ അജിതസലിം (പ്രസിഡന്റ് ഉദയം പേരൂര്‍ പഞ്ചായത്ത്), ജനറല്‍ കണ്‍വീനര്‍ സ്വപ്നമാധവന് (പ്രിന്‍സിപ്പല്‍ കെപിഎംഎച്ച്എസ്എസ് പൂത്തോട്ട), വി.ജി.രവീന്ദ്രന് (വൈസ് പ്രസിഡന്റ് ഉദയം പേരൂര്‍ പഞ്ചായത്ത്) തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: