നിര്‍മ്മലം ഹൃദയം യസ്വ
ഗുരോരാജ്ഞാനുവര്‍ത്തിനേ
നിര്‍മ്മലാനന്ദപാദായ
തസ്മൈ ശ്രീ ഗുരവേ നമഃ
അവതാരവരിഷ്ഠനും, ഭാരതീയ നവോത്ഥാന സഭസ്സിലെ അമൃതതേജസ്സുമായ ശ്രീരാമകൃഷ്ണഗുരുദേവന്റെ അന്തരംഗശിഷ്യനും, വിശ്വാചാര്യനായ സ്വാമി വിവേകാനന്ദന്റെ സഹാദരസന്ന്യാസിയുമായ തുളസീചരന്‍ ദത്തയെന്ന നിര്‍മ്മലാനന്ദ സ്വാമിയുടെ മഹിത സ്മൃതിക്ക് മുന്നില്‍ ഒരു മണ്‍വിളക്ക് ഞാന്‍ തെളിക്കുന്നു. കേട്ടറിയും, വായിച്ചു ഗ്രഹിച്ച വസ്തുതകളും, മലയാളക്കരയില്‍ നിര്‍മ്മലാനന്ദ സ്വാമിജി സ്ഥാപിച്ച ആശ്രയങ്ങളും, മലയാളക്കരയില്‍ നിര്‍മ്മലാനന്ദ സ്വാമിജി സ്ഥാപിച്ച ആശ്രമങ്ങളും അതിനോടനുബന്ധിച്ച ചരിത്രവും, ആദ്യകാല പ്രവര്‍ത്തനങ്ങളും അറിഞ്ഞ് എന്റെ സമാരാധ്യനായ ഗുരു പ്രൊഫസ്സര്‍ ഗുപ്തന് നായര്‍ സാറിന്റെ ‘മനസാസ്മരാമി’ എന്ന ആത്മകഥയില്‍ നിന്നാണ്. പ്രസക്തഭാഗങ്ങള്‍ ഇവിടെ കുറിക്കുന്നു, ശ്രീരാമകൃഷ്ണദേവന്റെ അന്തരംഗശിഷ്യരില്‍ ഒരാളായ നിര്‍മ്മലാനന്ദ സ്വാമികളാണ് കേരളത്തിലെ ആദ്യകാല ശ്രീരാമകൃഷ്ണാശ്രമങ്ങളെല്ലാം സ്ഥാപിച്ചത്. മഹാകവി കുമാരനാശാന് ‘യതിശാര്‍ദൂലന്‍’ എന്ന് സംബോധന ചെയ്ത നിര്‍മ്മലാനന്ദ സ്വാമികള്‍ പിന്നീട് ഔദ്യോഗിക സംഘത്തില്‍ നിന്ന് വേര്‍പെട്ടു. 1938 – ല്‍ ഭാരതപ്പുഴയുടെ തീരത്തുള്ള ഒറ്റപ്പാലത്തെ പാലപ്പുറത്തുവച്ച് സമാധിയുമായി. ഇന്റര്മീഡിയറുക്ലാസ്സില് പഠിക്കുമ്പോള്‍ 1935 – ല്‍ നിര്‍മ്മലാനന്ദജിയുടെ ഞാന്‍ നേരിട്ടുപോയി കണ്ടിരുന്നു. ഒരു ശ്രീരാമകൃഷ്ണശിഷ്യന് നമ്മുടെ മണ്ണില്‍ നിത്യവിശ്രമം കൊള്ളുന്ന കഥ എത്രപേര്‍ക്കറിയാം.” കൂടുതല്‍ അറിഞ്ഞപ്പോള്‍, സന്ന്യാസത്തിനൊരു നവീന വ്യാഖ്യാനമായിരുന്ന സ്വാമി വിവേകാനന്ദനെപ്പോലെ, നിര്‍മ്മാലാനന്ദ സ്വാമികളും മനസ്സിലുറപ്പിച്ചു. “ലോകത്തിലെ സമ്പത്തിനെക്കാളേറഎ വിലപ്പെട്ടതാണ് മനുഷ്യന്. അവന് അത്മാവലംബിയാകണം. ഈശ്വരനില്‍ സുശുദ്ധശ്രദ്ധയുള്ളവരും, മനുഷ്യനെ ഈശ്വരനായിക്കണ്ടുസ്നേഹിക്കുന്നവരുമായ ഒരു നവമാനവപരമ്പര ഉണ്ടാകണം.” എന്ന സ്വാമിജിയുടെ വചനങ്ങള്‍ സഹോദരസന്ന്യാസിയിലൂടെ സാക്ഷാല്കൃതമാവുകയായിരുന്നു. നിര്‍മ്മലാനന്ദജി ആത്മമോക്ഷം ചിന്തിച്ചില്ല. ജഗദോദ്ധാരണം ലക്ഷ്യമാക്കി മുന്നോട്ടു നടന്നു. സ്വാമി വിവേകാനന്ദനെപ്പോലെ.
1911 ഫെബ്രവരിയില്‍ നിര്‍മ്മലാനന്ദ സ്വാമികള്‍ കേരളത്തിലെത്തി. ജാതിമതാന്ധതയില്‍ കാഴ്ച നശിച്ച സമൂഹത്തെ അദ്ദേഹം കണ്ടു. ഒരു പരിധിയിലും ഒതുങ്ങാത്ത, ഒരു ചട്ടക്കൂടിനും വഴങ്ങാത്ത സമന്വയ മൂര്‍ത്തിയായ, സമസ്ത വസ്തുക്കളേയും വിസ്മയകരമായി ഏകീകരിച്ച അവതാരവരിഷ്ഠനായ ശ്രീരാമകൃഷ്ണന്റെ അന്തരംഗ ശിഷ്യരില്‍ ഓരോരുത്തരിലും ഐശ്വര്യമായ ഒരു തീക്കണമുണ്ടായിരുന്നു. ഈശ്വരദത്തമായ അനുഗ്രഹം. ആത്മവിശ്വാസത്തിന്റെ പൊന്കതിര്. അതുമനുഷ്യരാശിക്ക് സമര്പ്പിക്കാനുള്ളതുമാണ്. ഈ അഗ്നികണം നിര്‍മ്മലാനന്ദ സ്വാമിയില്‍ നിക്ഷിപ്തമായിരുന്നു. സ്വാമി വിവേകാനന്ദന് ആ സത്യം ഉറക്കെ പറഞ്ഞിരുന്നു. അ ളശൃല ംമെ ശി വേല യ്ഋമശി ആ അഗ്നിയില്‍ ഭേദ ഭാവനകള്‍ ഭസ്മമാക്കണം. ഇഹപരങ്ങളിലെ ജീവിതം ത്യാഗാഗ്നിയില്‍ ഹോമിച്ച നിര്‍മ്മലാനന്ദജി കരത്തിലും ഉള്ക്കളത്തിലും കരുതിയത് സന്യാസി ലോക സേവകനാണെന്ന ഉള്‍ക്കാഴ്ചയാണ്. സ്വാമി വിവേകാനന്ദന് ശിഷ്യയായ സിസ്റ്റര്‍ നിവേദിതയോട് ഭാരതത്തിന്റെ മണ്ണില്‍ കാലുകുത്തിയപ്പോള്‍ പറഞ്ഞനിര്ദ്ദേശം. “ഭൂമിയിലെ അതിധീരന്മാരും അത്യുത്തമന്മാരും മനുഷ്യരാശിക്ക് ജീവിതം സമര്‍പ്പിച്ചവരാണ്.” ശാശ്വതമായ പ്രേമകാരുണ്യങ്ങള് നിര്മ്മലാനന്ദസ്വാമിയാര് ഗാഢമായി മുദ്രിതമായിരുന്നു. 1911 മുതല്‍ 1938 വരെ സ്വാമിജി ജഗദംബികയോടു പ്രാര്‍ത്ഥിച്ചിരുന്നത്. എന്നെ മനുഷ്യനാക്കൂ എന്നാണ്. നാം ഇനിയും മനുഷ്യരായിട്ടില്ല എന്ന സത്യം നേര്‍ക്കുനേരെ കണ്ടു – മനുഷ്യനെ മനുഷ്യരില്‍ നിന്നകറ്റി നിര്‍ത്തുന്ന ജാതി – അയിത്താചരണം – ദുരാചാരങ്ങള്‍ എത്ര എത്ര ഒരജ്ഞാനത്തിനും അധര്‍മ്മത്തിനും എതിരെ ജീവിതം ഒരു പോരാട്ടമാകണം എന്ന ഉള്‍വിളി.
– പ്രൊഫ. ബി.സുലോചനാ നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: