ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വസീറിസ്ഥാനിലുണ്ടായ യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ ആറ് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്ക് ഗുരുതരമായി പരിക്കേറ്റു. മിറാന്‍ഷയ്‌ക്കു സമീപം ദത്താഖേല്‍ മേഖലയിലാണ് ആക്രമണം നടന്നത്.
ആറ് തവണ യു.എസ് സേന ആക്രമണം നടത്തി. ഒരു വീടും ഒരു വാഹനവും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ഒരാഴ്ചയ്‌ക്കിടെ മൂന്നാം തവണയാണ് ആക്രമണം നടത്തുന്നത്. വ്യാഴാഴ്ച നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ താലിബാന്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പാക് അതിര്‍ത്തി കടന്ന് ഡ്രോണ്‍ ആക്രമണം നടത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: