അഴുക്കു പുരണ്ടതുകൊണ്ടാണല്ലോ ശുദ്ധീകരിക്കേണ്ട ആവശ്യം വന്നിരിക്കുന്നത്. വസ്ത്രത്തില്‍ അഴുക്ക് പറ്റുന്നത് എങ്ങനെയാണെന്ന് നമുക്ക് അനുഭവമുണ്ട്. ചളിയും പൊടിപടലങ്ങളും മറ്റുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വസ്ത്രത്തില്‍ അഴുക്ക് പറ്റുന്നത്. ശരീരപ്രാണമനസ്സുകളുടെ കാര്യവും ഏറെ വ്യത്യസ്ഥമൊന്നുമല്ല. പ്രപഞ്ചജീവിതത്തില്‍ ജീവന് ആശ്രയിച്ച ഉപാധികളാണ് ശരീര പ്രാണ മനസ്സുകള്‍. യാത്രചെയ്യാന്‍ വാഹനം ആവശ്യമാണല്ലോ. ഈ പ്രപഞ്ച ജീവനവും അതുപോലെ ജീവന് ഏറ്റെടുത്ത ഒരു യാത്രയാണ്. ആ യാത്രയ്ക്കുള്ള വാഹനമാണ് ശരീര പ്രാണ മനസ്സുകള്‍.
വേദാന്തത്തില്‍ പഞ്ചകോശ വിവേചനം എന്ന ഒരു സിദ്ധാന്തമുണ്ട്. അതില്‍ അഞ്ച് ആവരണങ്ങള്‍ക്ക് ഉള്ളിലിരിക്കുന്ന ബിന്ദുവായി ആത്മാവിനെ കല്പിച്ചിരിക്കുന്നു. അന്നമയ കോശം, പ്രാണമയ കോശം, മനോമയ കോശം, വിജ്ഞാനമയകോശം, ആനന്ദമയകോശം എന്നിവയാണ് പഞ്ചകോശങ്ങള്‍. അന്നമയകോശം എന്നത് അന്നത്താല്‍ പോഷിക്കപ്പെട്ടുനില്ക്കുന്ന ശരീരമാണ്. അതുതന്നെ നമ്മുടെ പ്രത്യക്ഷ ശരീരം. പ്രാണമയകോശം ഊര്ജ്ജശരീരമാണ്. മനോമയകോശം എന്നതിനെ തന്നെയാണ് മനസ്സെന്നും ബുദ്ധിയെന്നും വിളിക്കുന്നത്. വിജ്ഞാനമയകോശം മനസ്സിലെ ചലനങ്ങള്‍ അടങ്ങുമ്പോള്‍ ഉള്ള അവസ്ഥാവിശേഷമാണ്. അതിന്റെയും അപ്പുറത്ത് #ാനന്ദമയകോശം. അതിന്റെയും ഉള്ളില്‍ ആത്മസ്വരൂപം.
ഇനി മറ്റൊരു നിലയില്‍ ശരീരം, സൂക്ഷ്മശരീരം, കാരണ ശരീരം, മഹാകാരണ ശരീരം എന്ന പ്രകാരവും വിഭജിക്കാം. ശരീരം എന്നത് നാം കാണുകയും സ്പര്‍ശിക്കുകയും ചെയ്യുന്ന ബാഹ്യശരീരം തന്നെ. പക്ഷെ, മരണത്തോടെ ബാഹ്യശരീരം ജീവനെ വിട്ടുപിരിയുന്നു. പിന്നെ ജീവന് ആശ്രയിക്കുന്നത് സൂക്ഷ്മശരീരത്തെയാണ്. നാം സ്വപ്നം കാണുമ്പോള്‍ സ്ഥൂലശരീരം വിട്ട് സൂക്ഷ്മശരീരത്തില്‍ ജീവന് സഞ്ചരിക്കുകയാണ്. അതിന്റെയും ഉള്ളിലാണ് കാരണ ശരീരം. സ്ഥൂലസൂക്ഷ്മ ശരീരങ്ങളുടെ ഉല്പത്തി കാരണ ശരീരത്തില്‍ നിന്നാണ്. സുഷുപ്തിയില്‍ ജീവന് കാരണ ശരീരത്തില്‍ പ്രകടമാവുന്നു. ഇതിന്റെയെല്ലാം അപ്പുറത്തുള്ളത് മഹാകാരണശരീരം. അത് ജീവന്റെ മേഖലയല്ല, ഈശ്വരീയ പുരുഷന്മാര്ക്ക് മാത്രം ദൃശ്യമായ സമഷ്ടി പ്രാണന്റെ പ്രവസ്ഥാനമായ അപാരതയാണ്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: