ഡമാസ്കവ്: സിറിയയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളെപ്പോലും പീഡിപ്പിച്ചിരുന്നതായി അര്മനെസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ 39 പേജുള്ള റിപ്പോര്‍ട്ടില്‍ നാലു സര്‍ക്കാര്‍ ആശുപത്രികളിലെങ്കിലും ആതുരശുശ്രൂഷ രംഗത്തുള്ളവര്‍ രോഗികളോട് മോശമായി പെരുമാറുന്നതായി സംഘടന വെളിപ്പെടുത്തുന്നു. പരിക്കുപറ്റിയ പലരും ആശുപത്രിയില്‍ പോകുന്നതു സുരക്ഷിതമല്ലെന്ന് കരുതുന്നു. സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നവരായതിനാല്‍ ഒരു രോഗിയേയും ഉപദ്രവിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മാര്‍ച്ചില്‍ ആരംഭിച്ച പ്രക്ഷോഭം പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിന്റെ ശ്രമങ്ങള്‍ക്കുശേഷവും തുടരുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍പ്രകാരം ഏതാണ്ട് 3000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായി കണക്കാക്കുമ്പോള്‍ ഇതിനു ഉത്തരവാദികള്‍ തീവ്രവാദികളും ആയുധധാരികളായ സംഘങ്ങളുമാണെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. സംഭവങ്ങളെക്കുറിച്ച് യഥാര്‍ത്ഥമായ വസ്തുതകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ ചില വിലക്കുകള്‍ മൂലം അന്തര്‍ദ്ദേശീയ മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല.സുരക്ഷാ സേനക്ക് ആശുപത്രികളില്‍പ്പോലും ഭരിക്കാന്‍ അവസരമുണ്ടെന്നാണ് ആര്മനെസ്റ്റി വക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. പല കേസുകളിലും രോഗികളെ ശുശ്രൂഷിക്കേണ്ട ആശുപത്രി ജീവനക്കാര്‍ തന്നെയാണ് അവരെ ദ്രോഹിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ധാരാളം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും അവരില്‍ പലരും വേണ്ടത്ര ചികിത്സ ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ആശുപത്രികളെ അഭയം പ്രാപിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ചില കേസുകളില്‍ രോഗികളുടെ അസുഖം ഭേദമാവുന്നതിനുമുമ്പുതന്നെ അവരെ ആശുപത്രിയില്‍നിന്നും നീക്കിയതായും വിവരം ലഭിച്ചു. സപ്തംബറില്‍ ഹേംഠസിലെ ഒരാശുപത്രിയില്‍ സുരക്ഷാ ഭടന്മാര് സര്‍ക്കാര്‍ വിരുദ്ധനെ തേടി തെരച്ചില്‍ നടത്തി. അയാളെ കിട്ടാതെ വന്നപ്പോള്‍ നിരപരാധികളായ മുറിവേറ്റ 18 പേരെ സൈന്യം അറസ്റ്റു ചെയ്തതായി മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടുന്നു. കൊണ്ടുപോകുന്നതിനു മുമ്പ് ഒരാളുടെ കൃത്രിമ ശ്വാസോച്ഛ്വാസ ഉപകരണങ്ങള്‍ ഊരി മാറ്റിയതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തി. രക്തം വാര്‍ന്നുപോയ ഒരു രോഗിയെ കേന്ദ്ര ബ്ലഡ് ബാങ്കിലേക്ക് തങ്ങള്‍ അപേക്ഷിക്കും. ഇങ്ങനെ ചെയ്യുന്നതുമൂലം അയാളെ സുരക്ഷാ ഭടന്മാര് അറസ്റ്റ് ചെയ്തത് പീഡിപ്പിക്കുകയോ കസ്റ്റഡിയില്‍ അയാള്‍ കൊല്ലപ്പെടുകയും ചെയ്തേക്കാം ഒരു ആശുപത്രി ജീവനക്കാരന് വെളിപ്പെടുത്തി.
ഇതേ രീതിയില്‍ ബനിയാസ്,ഹോംസ്, ടെല്കല്ക്കറ്റ് എന്നിവിടങ്ങളിലും രോഗികള്‍ക്ക് ക്രൂരമായ പെരുമാറ്റം നേരിടേണ്ടിവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തന്റെ ആശുപത്രിയില്‍നിന്ന് പല രോഗികളേയും കാണാതായതായി ഹോംസിലെ അഹമ്മദ് എന്ന ഡോക്ടര്‍ വിലയിരുത്തി. മറ്റു ഡോക്ടര്‍മാരും ആശുപത്രികള്‍ക്കു നേരെ ആക്രമണമുണ്ടാവുന്നതായി പരാതി നല്‍കിയിട്ടുണ്ട്.
അധികാരം ഒഴിയാന്‍ കൂട്ടാക്കാത്ത പ്രസിഡന്റ് ആസാദ് കുറെ പരിഷ്ക്കരണ നടപടികള്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ഇഡില്ബ് ഡമാസ്കവിനും പുതിയ ഗവര്‍ണ്ണര്‍മാരെ നല്കാന് തീരുമാനിച്ചതായി പ്രസിഡന്റ് പ്രഖ്യാപിച്ചു. അമേരിക്കന്‍ അംബാസിഡറുടെ ജീവന് ഭീഷണി നേരിടുന്നതിനാല്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: