കീ്റോ: ജനാധിപത്യത്തിനായുള്ള ഈജിപ്റ്റിന്റെ സമാധാനപരമായ മുന്നേറ്റത്തിന് ഇന്ത്യന്‍ ജനതയുടെ സമ്മാനമായ ഗാന്ധിജിയുടെ അര്‍ദ്ധകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു. അഹിംസയുടെ അമ്പതാം അന്തര്‍ദ്ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചായിരുന്നു ഈ ചടങ്ങുകള്‍ സംഘടിപ്പിക്കപ്പെട്ടത്.
സാംസ്കാരിക ബന്ധങ്ങള്‍ക്കായുള്ള ഇന്ത്യന്‍ കൗണ്‍സിലിന്റെ ഈ സമ്മാനത്തിന്റെ രൂപകല്‍പ്പന നടത്തിയത് ഇന്ത്യന്‍ ശില്‍പ്പി രാം സുതാര്‍ ആണ്. രാജ്യത്ത് സമാധാനപരമായ മാറ്റങ്ങള്‍ വരുത്താന്‍ ഈജിപ്റ്റിലെ ജനങ്ങള്‍ ഗാന്ധിജിയുടെ തത്വശാസ്ത്രങ്ങളില്‍ ഊന്നിനിന്നു പ്രവര്‍ത്തിച്ചതിനാലാണ് ഈ സമ്മാനം നല്‍കുന്നത്. ഗാന്ധിജിയുടെ തത്വങ്ങള്‍ക്ക് ഇന്നത്തെ ലോകത്തില്‍ പ്രസക്തി ഉണ്ടോ എന്നതാണ് പലപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യം. ഈ വര്‍ഷമാദ്യം ഈജിപ്റ്റിലുണ്ടായ സംഭവവികാസങ്ങള്‍ അഹിംസയുടേയും സമാധാനത്തിന്റേയും മാര്‍ഗ്ഗങ്ങള്‍ നല്ല ഫലമുണ്ടാക്കുന്നുവെന്നുതന്നെയാണെന്ന് സ്വാമിനാഥന് അഭിപ്രായപ്പെട്ടു. പ്രതിനിധി ഘട്ടങ്ങളില്‍ ഇന്ത്യ ഈജിപ്റ്റിന് സര്‍വ പിന്തുണയും നല്‍കിയിട്ടുണ്ട്. ഈ അവസരത്തില്‍ കീ്റോയിലെ മൗലാന ആസാദ് കേന്ദ്രം ഗാന്ധിജി ജീവിതവും സന്ദേശവും എന്ന ഒരു ലഘുപുസ്തകം പ്രസിദ്ധീകരിച്ചു. ഗാന്ധിജിയുടെ ജീവിതാരംഭം മുതല്‍ അവസാനനാളുകള്വരെയുള്ള പുസ്തകത്തില്‍ അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഉദ്ധരണികളും ചിത്രങ്ങളും അടങ്ങിയിരിക്കുന്നു. 2007ലാണ് അഹിംസയുടെ ദിനമാചരിക്കുവാന്‍ ഐക്യരാഷ്ട്രസഭ തീരുമാനിച്ചത്. ഇതുപ്രകാരം ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 തന്നെ അഹിംസയുടെ അന്താരാഷ്ട്ര ദിനമായി തെരഞ്ഞെടുക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: