തിരുവന്തപുരം: ടൈറ്റാനിയം അഴിമതിയില്‍ സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷ എംഎല്‍എ തോമസ് ഐസക്ക് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അഞ്ചു കൊല്ലം ഭരിച്ചിട്ടും ടൈറ്റാനിയം അഴിമതി കേസില്‍ എല്‍ഡിഎഫ് എന്തു കൊണ്ടു നടപടിയെടുത്തില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചു. സിബിഐ അന്വേഷണം ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സിബിഐ അന്വേഷണാവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. ടൈറ്റാനിയത്തില്‍ നൂറ് കോടിയുടെ അഴിമതിയാണ് നടന്നതെന്നും ഇതിന്റെ ഉത്തരവാദിത്തം ഉമ്മാന്ചാണ്ടിക്ക് മാത്രമെന്നും പ്രതിപക്ഷ ആരോപിച്ചു.
അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ സ്വാധീനം ചെലുത്തിയിട്ടണ് സിബിഐ അന്വേഷണത്തിന് കേന്ദ്രം സമ്മതിക്കാതിരുന്നതെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. എന്നാല്‍ തന്റെ സ്വാധീനം ചെലുത്തല്കൊണ്ടല്ല അന്നത്തെ സര്‍ക്കാറിന്റെ കഴിവുകേടാണ് ഇതെന്നും ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: