ക്ഷേത്രത്തില്ച്ചെന്നാല് ആ അന്തരീക്ഷത്തില്‍ ഏകാഗ്രമായി ധ്യാനിക്കുക. സാധുക്കളോട് കാരുണ്യം കാട്ടുക. നല്ല മനസ്സിനെ വാര്‍ത്തെടുക്കുക.ഇതൊന്നുമില്ലെങ്കില്‍ ഒരിക്കലും നമുക്ക് കാര്യസാദ്ധ്യം ഉണ്ടാകില്ല. ക്ഷേത്രങ്ങളില്‍ ചെന്നാല്‍ ശരിക്ക് ധ്യാനജപാദികള്‍ നടത്തണം. ഗുരുകുലങ്ങളില്‍ പോയാല്‍ അത്ര ചെയ്തില്ലെങ്കിലും ഗുരുവിന്റെ കൃപയും തപശക്തിയും കൊണ്ട് നമുക്ക് പ്രയോജനം കിട്ടും. നമ്മുടെ സത്പ്രവൃത്തികളെക്കുറിച്ചുള്ള ചിന്തമതി ഗുരുവിന്റെ കൃപനമ്മളില് എത്തും. മഹാത്മാക്കളിലെ തപസ്സിന്റെ ശക്തി നമ്മളിലേക്കൊഴുകും. കാരണം അതിന് തക്ക ശക്തി അവരിലുണ്ട്. എന്നാല്‍ ക്ഷേത്രത്തില്‍ നമ്മുടെ പ്രയത്മമാണ് അടിസ്ഥാനമായി വേണ്ടത്. ഗുരുകുലങ്ങളില്‍ ഗുരുവിന്റെ വാക്കനുസരിക്കുമ്പോള് അവിടുത്തെ കൃപയ്ക്ക് നാം പാത്രമായിക്കഴിഞ്ഞു.എന്നാല്‍ ക്ഷേത്രങ്ങളില്‍ അതുപോലെ ശക്തിപകരാന്‍ ഒരാളില്ല. ജപധ്യാനങ്ങളിലൂടെ നാം ശക്തി കണ്ടെത്തണം. കാരണം ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ പൊതുവേ തപസ്വികളാണെന്ന് പറഞ്ഞുകൂടാ. ഇവരില്‍ അധികവും ജീവിക്കാന്‍ വേണ്ടി പൂജാവൃത്തി നടത്തുന്നവരാണ്. ഈശ്വരനോട് ഉള്ള പ്രേമത്താല്‍ പൂജചെയ്യുന്നവരായിരുന്നുവെങ്കില് അവരില്‍ ആദ്ധ്യാത്മികശക്തി കാണുമായിരുന്നു. നന്മ നിറഞ്ഞമനസ്സില്‍ മാത്രമേ ഈശ്വരകൃപ നിറയുകയുള്ളൂ. മഹാത്മക്കള്‍ തപസ്സ് ചെയ്ത് പൂര്ണരായതുകൊണ്ട് അവര്‍ക്ക് നമ്മുടെ ദുഃഖം കണ്ട് കൃപ ചൊരിയുവാനുള്ള ശക്തിയുണ്ട്. എന്നാല്‍ ക്ഷേത്രങ്ങളെ ആശ്രയിക്കുകയാണെങ്കില്‍ ശരിക്ക് സാധനചെയ്യുകവേണം. ക്ഷേത്രത്തില്‍ പോയാല്‍ സമര്പണമനോഭാവം വേണം. ഭക്തിപൂര്‍വം ഈശ്വരസ്മരണ ചെയ്യണം.
– അമ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: