കൊച്ചി: സംസ്ഥാനത്ത് ഇ ഗവേണന്‍സ് സംവിധാനം വിപൂലികരിച്ചും ഡിജിറ്റലൈസ് ചെയ്യുന്ന കാര്യങ്ങല്‍ ശക്തിപ്പെടുത്തിയും ഭരണസംവിധാനം സുതാര്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ചില പഴയ നേതാക്കള്‍ക്ക് വികസനങ്ങളൊന്നും ഉള്‍ക്കൊള്ളാനാവുന്നില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ആല്ബര്ട്ടെയ്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്മെന്റ് സംഘടിപ്പിച്ച ‘യുഡേമോണിയ’ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശീലിച്ചവഴിക്കുതന്നെ പോകുന്ന രീതിയാണ് അവ രുടേത്. എതിരാളിയുടെ കഴുത്തിനു പിടിക്കുകയും പാരവയ്ക്കുകയും അതിനുമേല്‍ കയറിയിരിക്കുകയും ചെയ്യുന്ന രീതിയാണ് അവര്‍ തുടരുന്നത്. ഇതി നോടൊന്നും കേരളത്തിന്റെ പുതു തലമുറയ്ക്കു താല്പര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പുവര്‍ ത്തിയാക്കും. തലമുറയ്ക്ക് തൊഴിലവസരങ്ങളുണ്ടാ ക്കാനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാന സര് ക്കാര് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഐ.ടി ഉദ്യോ ഗാ ര്ഥികളുള്ള സംസ്ഥാനമായി കേരളം മാറി ക്കഴിഞ്ഞു. ഇ-ഗവേണന്‍സ് നടപ്പാക്കുന്നതോടെ സര്‍ക്കാര്‍ സംവിധാനങ്ങളും പൂര്‍ണമായി ഡിജിറ്റലൈസ് ചെയ്യപ്പെടും. പുസ്തങ്ങളും സര്‍ക്കാര്‍ ഇടപാ ടുകളു മെല്ലാം സാങ്കേതിക വിദ്യയിലേക്കു മാറും. ഈ മാറ്റത്തിനു സാങ്കേതിക വൈദഗ്ധ്യമുള്ളവരുടെ വലിയൊരു നിരതന്നെ ആവശ്യമായി വരുമെന്നും അത്തരക്കാരെ സൃഷ്ടിക്കുന്നതിനു സാങ്കേതിക രംഗത്തു ണ്ടാകുന്ന ഈ മാറ്റം സ്വാഭാവികമായുണ്ടാകുന്നതാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
യൂറോപ്പിലും യു.എസ്സിലുമൊക്കെ പ്രാ യമാ യിരി ക്കുന്നു. യുവജനങ്ങളുടെ സംഖ്യയില്‍ വലിയ കുറ വാണ് അവിടെയൊക്കെ ഉണ്ടായിരിക്കുന്നത്. ജന സംഖ്യയില്‍ മുന്നില്‍ നിന്ന ചൈന, വിഭവങ്ങള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്തി വന്‍ സാമ്പത്തിക വളര്‍ച്ച നേടി. അടുത്തത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.
ആല്‍ബെര്‍ട്ടെയ്ന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് മാനെജരും വരാപ്പുഴ അതിരൂപതാ വൈസ് ചാന് സലറുമായ ഫാ. ക്ലമന്റ് വള്ളുവശേരി അധ്യക്ഷത വഹിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഡീന്‍ ഡോ. ജോര്‍ജ് തോമസ്, ക്യാപ്റ്റന്‍ റോബര്‍ട്ട് സ്റ്റാന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: