കൊച്ചി: കൊച്ചി മെട്രോ റയില്‍ പദ്ധതിയുടെ ഭാഗമായി നോര്‍ത്ത് മേല്‍പ്പാലത്തിലെ രണ്ടാം ചെറുപാലം പൊളിക്കുന്നത് വ്യാഴാഴ്ചത്തേക്കു മാറ്റിയതായി ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് അറിയിച്ചു. മഴ മൂലം ചിറ്റൂര്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതില്‍ വന്ന കാലതാമസമാണ് രണ്ടാം പാലം പൊളിച്ചു തുടങ്ങുന്നതിനു തടസമായത്. രാജാജി റോഡ് മുതല്‍ പച്ചാളം റയില്‍വെ ഗേറ്റു വരെയുള്ള ഭാഗം മൂന്നു ദിവസത്തിനകം കൊച്ചി മെട്രോ റയില്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ടാര്‍ ചെയത് ഗതാഗതയോഗ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
്യൂഞ്ഞായറാഴ്ചയോടെ ചിറ്റൂര്‍ റോഡ് ഗതാഗതയോഗ്യമാക്കി തിങ്കളാഴ്ച രണ്ടാംപാലം പൊളിക്കാന്‍ തുടങ്ങാനാണ് കഴിഞ്ഞ 19-നു കെഎംആര്‍സി മാനേജിങ് ഡയറക്ടര്‍ ടോം ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നത്. പകല്‍ സമയം കാര്യമായ ഗതാഗത ക്രമീകരണമില്ലാതെ രാത്രികാലത്തു ടാറിങ് നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞദിവസങ്ങളിലുണ്ടായ തുലാമഴ ഇതിനു തടസമാകുകയായിരുന്നു. എങ്ങിനെയും 26-നകം പണിതീര്‍ക്കും വിധം ഇന്നലെ പകല്‍ സമയത്തും ടാറിങ്ങിനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തുവരുന്നുണ്ട്.
ഇന്നും നാളെയുമായി രാജാജി റോഡ് മുതല്‍ പച്ചാളം റയില്‍വെ ഗേറ്റു വരെയുള്ള ഭാഗം ടാര്‍ ചെയ്ത് തീര്‍ക്കും. ഇതിനുപുറമെ പച്ചാളം ചാത്യാത്ത് റോഡു വരെയുള്ള ഭാഗവും കെഎംആര്‍സിയുടെ നേതൃത്വത്തില്‍ ടാര്‍ ചെയ്യുന്നതിനു നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഗതാഗതം വഴിതിരിച്ചുവിടുന്നതോടെ നഗരത്തില്‍ നിന്ന് വൈപ്പിന്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇതു വഴി തിരിച്ചുവിടാനാകും. ചാത്യാത്ത് റോഡ് തുടങ്ങുന്ന ഭാഗത്ത് താമസിക്കുന്നയാളോട്് സ്ഥലം ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ജില്ല ഭരണകൂടം കത്തും നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിനു പദ്ധതിക്കായി ഭൂമിയേറ്റെടുത്തപ്പോള്‍ ഭൂമിയും മറ്റുസൗകര്യങ്ങളും അനുവദിച്ചിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: