നാം ആത്മാര്‍ത്ഥമായി സ്നേഹിച്ചാലും തിരികെ കിട്ടാതെപോകുന്നു സ്നേഹം. ആത്മാര്‍ത്ഥത തിരിച്ചറിയാഞ്ഞിട്ടില്ല. ചിലരാകട്ടെ, ദുഷ്പ്രചരണങ്ങള്‍ നടത്തുന്നതില്‍ തല്പരരാകും. ഇത്രയും ക്രൂരതയും ദുഷ്ടലക്ഷ്യവും വച്ചുപ്രവര്ത്തിക്കുന്നവരോട് എന്താണ് വേണ്ടത്? എങ്ങനെയാണ് ‘ഉപാധികില്ലാത്ത സ്നേഹം’ സൂക്ഷിക്കാന്‍ കഴിയുന്നത്. ഇത് ഒടുമിക്കവരുടെയും ഉള്ളിലെ ചോദ്യമായിരിക്കും.
ഉത്തരം ഇതേയുള്ളൂ. ഈ സാഹചര്യം ഒരു വെല്ലുവിളിയായി എടുക്കൂ. നിങ്ങളുടെ സ്നേഹം നിങ്ങളുടേതല്ലേ? അതൊരിക്കലും ഇത്തരം പ്രവണതകളില്‍ ഉലയാനിടവരരുത്. നിങ്ങളുടെ ആത്മാര്‍ത്ഥതയും സ്നേഹവും സ്വാഭാവികമായിതന്നെയിരിക്കട്ടെ. ആരോടും നീരസം വേണ്ട.
കാര്യമില്ലാതെ നീരസം ഭാവിക്കുന്നവര്‍ തെറ്റും ശരിയും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത, മനസ്സോ ആത്മാവോ ഇല്ലാത്ത വെറും പഴന്തുണിപ്പാവയ്ക്ക് തുല്യരാണെന്ന് തിരിച്ചറിയൂ. പാവം പഴന്തുണിപ്പാവയോട് പരിഭവിച്ചിട്ടോ, വിരോധം ഭാവിച്ചിട്ടോ എന്താണ് പ്രയോജനം? കരുണാപുരസ്സരം ഇങ്ങനെ സ്വയം ചിന്തിക്കൂ… നിങ്ങളുടെ അസ്വാസ്ഥ്യം ശമിക്കും. സ്വയം സ്വതന്ത്രനും കേന്ദ്രീകൃതനുമാകാന് കഴിയും.
സ്നേഹം ഒരു ബിസിനസ് അല്ല. ഗുരുവിനോ ഈശ്വരനോ നിങ്ങളോട് ഒത്തിരി ഒത്തി സ്നേഹമാണ്. കാരണം അവിയെ മറ്റൊരു ‘ചോയ്സ്’ ഇല്ല. സ്നേഹം ഒരു പ്രവൃത്തിയല്ല, ഒരവസ്ഥയാണ്. അത് സ്വാഭാവികമായി പ്രകടിപ്പിക്കാനാവണം. അല്ലെങ്കില്‍ അത് അസൂയ, അത്യാഗ്രഹം വെറുപ്പ് തുടങ്ങിയ ദുര്‍ഗുണങ്ങളുടെ ചുവടുപിടിച്ച് ദുഷ്പ്രചരണത്തിലേക്കും, ദുഷ്പ്രവൃത്തിയിലേക്കും വഴിമാറും. അത് നിങ്ങളെ തന്നെ നിഷേധാത്മകമായി ബാധിക്കും.
നിങ്ങളോടുമാത്രമായി ഞാനൊരു രഹസ്യം പറയട്ടെ… ദുഷ്ടന് എന്നൊരാളില്ല. തെറ്റിദ്ധാരണകളോ, ഇടുങ്ങിയ കാഴ്ചപ്പാടുകളോ, സംഘര്ഘങ്ങളോ ആണ് അയാളെ ദുഷ്ടനായി പെരുമാറാന്‍ പ്രേരിതനാക്കുന്നത്. അടിസ്ഥാനപരമായി എല്ലാവരിലും നന്മയുണ്ട്. ഈശ്വരന് സ്വന്തം പ്രതിച്ഛായയിലാമ് ഓരോരുത്തരെയും സൃഷ്ടിച്ചിരിക്കുന്നത്. ഈശ്വരന് ദുഷ്ടഛായയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ?
നിങ്ങളെ ഏറെ വേദനിപ്പിക്കുന്ന ഒരാളെ സ്നേഹം കൊണ്ട് ശിക്ഷിക്കൂ, “നിന്നെക്കൂടാതെ എനിക്ക് ജീവിക്കാനാവില്ല.” എന്നുപറയുന്നതല്ല സ്നേഹം. ജീവിതത്തിലുടനീളം സത്യസന്ധത പുലര്‍ത്തുന്നതും, നേര്‍മാര്‍ഗത്തിലൂടെ പെരുമാറുന്നതും സ്നേഹമാണ്. എല്ലാവരിലും ഒരു ‘സെയിന്റ്’ ഉണ്ട്. ഇന്നുമുതല്‍ നിങ്ങള്‍ക്ക് ശത്രുക്കളില്ല. നിങ്ങളെ സങ്കടപ്പെടുത്തുന്നവരെ നിങ്ങള്‍ സ്നേഹംകൊണ്ട് ശിക്ഷിക്കുകയും തിരുത്തുകയും ചെയ്യുമെന്ന് ഉറച്ച തീരുമാനമെടുക്കൂ. നിങ്ങള്‍ സ്നേഹത്തെ അറിയുമ്പോ ള്‍, നിങ്ങള്‍ സ്വയം സ്നേഹമാകുമ്പോള്‍ അത് ഈശ്വരീയതയുടെ ആള്‍രൂപമാകുന്നു.
– ശ്രീ ശ്രീ രവിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: