മണിര്ലുണ്ടതി പാദാഗ്രേ
കാച ശിരസ്സിദാര്യതേ
ക്രയ വിക്രയ വേളായാം
കാചഃ കാചോ മണിര്ഃ മണി
ശ്ലോകാര്‍ത്ഥം : “ഒരു വിഡ്ഢിയുടെ കയ്യില്‍ കിട്ടിയ രത്നാഭരണം കാലിന്റെ വിരലിലും ഒരു പ്ലാസ്റ്റിക്ക് ആഭരണം നെറ്റിത്തടവും അലങ്കരിക്കാന്‍ വേണ്ടി ഉപയോഗിച്ചില്ലെന്നിരിക്കാം. എന്നിരുന്നാല്‍ പോലും അതിന്റെ ശാശ്വതമൂല്യത്തില്‍ മാറ്റമൊന്നും വരുന്നില്ലല്ലോ.”
ലോക വ്യവഹാരത്തില്‍ ഓരോ വസ്തുവിനും നിശ്ചിത സ്ഥാനങ്ങളുണ്ട്. രത്നാഭരണങ്ങള്‍ നെറുകയില്‍ അണിയേണ്ടതാണ്. പ്ലാസ്റ്റിക് ആഭരണം കാലിന്റെ വിരലിലും ഇങ്ങനെയിരിക്കെ മന്ദബുദ്ധിയായ ഒരാള്‍ മൂല്യം മനസ്സിലാക്കാതെ രത്നം കാലിലും പ്ലാസ്റ്റിക് നെറുകയിലും അണിഞ്ഞാല്‍ അതുകൊണ്ട് നഷ്ടപ്പെടുന്നത് അയാളുടെ ഔചിത്യമാണ്. രത്നത്തിന്റെ മൂല്യമല്ല. വ്യാപാരം നടക്കുമ്പോള്‍ രത്നത്തിന് രത്നത്തിന്റെ ഉയര്‍ന്ന വിലയും പ്ലാസ്റ്റിക്കിന് അതിന്റെ താഴ്ന്ന വിലയും മാത്രമേ ലഭിക്കൂ.
എരു മിനിട്ട് ഗൗരവമായി ചിന്തിക്കാനുള്ള വിഷയം ചാണക്യന് നമുക്ക് നല്കുന്നു. പല മഹാത്മാക്കളും ആദ്യകാലങ്ങളില്‍ ഒരുപാടി അവഹേളിക്കപ്പെട്ടിട്ടുണ്ട്.
ഇതുകൊണ്ട് അവരൊക്കെ അവരുടെ ദൗത്യത്തില്‍ നിന്നും പിന്മാറുകയോ സ്വഭാവത്തില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ല. അവര്‍ക്ക് ലഭിച്ച അവഹേളനം പൊതുജങ്ങളുടെ ബുദ്ധിശൂന്യതയുടെ ഫലമാണ് ഈ പ്രസ്താവനയുമായി ബന്ധപ്പെടുത്തി പറയാവുന്ന മറ്റൊരു ഉദാഹരണം. ചാണക്യന്റെ അത്മകഥ തന്നെ സാമ്പത്തിക സഹായത്തിന് അഭ്യര്‍ത്ഥിച്ചുകൊണ്ട് മഹാനന്ദന്റെ മുമ്പില്‍ എത്തിച്ചേര്‍ന്ന ചാണക്യന് കഠിനമായ അധിക്ഷേപവും അവഹേളനവും ബഹിഷ്കരണവുമാണ് കിട്ടിയത്. ഇതുകൊണ്ടൊന്നും ചാണക്യന് പിന്മടങ്ങുന്നില്ല. മഹാനന്ദന്റെ ബുദ്ധിശൂന്യത തെളിയിക്കപ്പെട്ടു എന്നുമാത്രം. കാരണം ഭാവിയില്‍ മഹത്തായ മൗര്യസാമ്രാജ്യം മെനഞ്ഞെടുക്കാനുള്ള മേധാശക്തി മഹാനായ ചാണക്യനില് മറഞ്ഞുകിടന്നിരുന്നു. ഇതുകാണാന്‍ കണ്ണുണ്ടായിരുന്നെങ്കില്‍ മഹാനന്ദന്‍ അന്ന് അവഹേളിക്കില്ലായിരുന്നു. മഹാനന്ദന്റെ മുമ്പിലുള്ള ചാണക്യന് ഗുപ്തന്റെ ഗുരുനാഥനായ ചാണക്യനും ഒന്നുതന്നെ. രത്നത്തെപ്പോലെ അദ്ദേഹത്തിന്റെ മൂല്യത്തിനും മാറ്റം വരുന്നില്ല. ശ്ലോകം പറയുന്നത് കുപ്പിച്ചില്ല് എന്നാണ്. പ്ലാസ്റ്റിക് എന്ന് ഉപയോഗിച്ചതും നമുക്ക് മനസ്സിലാക്കാനാണ്.
– എം.പി.നീലകണ്ഠന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: