ടോംഗോ: തെക്കന്‍ പസഫിക്കിലെ ടോംഗോ ദ്വീപ് സമൂഹത്തില്‍ ശക്തമായ ഭൂചലനം. ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. യു.എസ് ജിയോളജിക്കല്‍ സര്‍വെ കണക്കുകള്‍ പ്രകാരം റിക്റ്റര്‍ സ്കെയ്ലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.
പ്രാദേശിക സമയം രാവിലെ 5.57 നാണു ഭൂചലനം ഉണ്ടായത്. തെക്കന്‍ നുകുഅലോഫ നിന്നു 541 മൈല്‍ അകലെയാണു ഭൂചലനം. സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടില്ല. നേരത്തെ ന്യൂസിലാന്‍ഡ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: