ഇസ്ലാമാബാദ്: സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താത്തതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് ഉള്‍പ്പെടെ 231 ജനപ്രതിനിധികളുടെ അംഗത്വം പാക്കിസ്ഥാന് തെരഞ്ഞെടുപ്പ് കമ്മിഷന് സസ്പെന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ 30 നകം സ്വത്ത് വെളിപ്പെടുത്തണമെന്നായിരുന്നു വ്യവസ്ഥ.
പ്രതിരോധ മന്ത്രി ചൗധരി അഹമ്മദ് മുക്താര്‍, ധനമന്ത്രി അബ്ദുള്‍ ഹഫിസ് ഷെയ്ഖ്, വാണിജ്യമന്ത്രി മഖ്ദൂം അമിന്‍ ഫഹിം, പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയുടെ മകന് സയീദ് അബ്ദുള്‍ ഖദീര്‍ ഗിലാനി എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. സെനറ്റിലെ 13 ഉം ദേശീയ അസംബ്ലിയിലെ 103 ഉം പഞ്ചാബ്, സിന്ധി, ഖൈബര്‍-പക്തൂന്‍, ബലൂചിസ്ഥാന്‍ അസംബ്ലികളിലെ 115 പേരുടെ അംഗത്വമാണു സസ്പെന്‍ഡ് ചെയ്തത്.
1170 പ്രവിശ്യ-ഫെഡറല്‍ ജനപ്രതിനിധികളില്‍ 936 പേര് സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി. സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നതു വരെ സസ്പെന്ഷന് നടപടി തുടരുമെന്നു കമ്മിഷന് വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: