ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പം വീണ്ടും രണ്ടക്കത്തിലേക്ക് ഉയര്‍ന്നു. ഒക്ടോബര്‍ എട്ടിന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ പണപ്പെരുപ്പം 10.60 ശതമാനമാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. തൊട്ടു മുന്നത്തെ ആഴ്ചയില്‍ 9.3 ശതമാനമായിരുന്ന ഭക്ഷ്യപണപ്പെരുപ്പം ഒരാഴ്ച കൊണ്ട് രണ്ടക്കത്തിലേക്ക് കയറുകയായിരുന്നു.
ഇതോടൊപ്പം പെട്രോള്‍ വിലസൂചികയും മുകളിലേക്കുയര്‍ന്നിട്ടുണ്ട്. ഒക്ടോബര്‍ എട്ടിന് 15.17 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാല്, പച്ചക്കറി, പഴവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ വര്‍ദ്ധനവാണ് ഭക്ഷ്യ പണപ്പെരുപ്പത്തെ മുകളിലേക്കുയര്‍ത്തിയത്. മൊത്ത വിലസൂചികയുടെ അടിസ്ഥാനത്തിലാണ് ഭക്ഷ്യവിലപ്പെരുപ്പം കണക്കാക്കപ്പെടുന്നത്.
ഇതോടൊപ്പം ധാന്യം, പയര്‍വര്‍ഗ്ഗങ്ങളുടെ വിലയില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടില്ല. പണപ്പെരുപ്പം ഉയര്‍ന്നിട്ടുള്ളതിനാല്‍ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ പലിശനിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: