സാധകന് ഈശ്വരനോട്, ഒരു പ്രത്യേക ഭാവം, ഒരു പ്രത്യേക ബന്ധം പുലര്‍ത്തണം, തുടക്കത്തില്‍ ഒരു ഈശ്വരഭാവത്തെ, ഒരു പവിത്രവ്യക്തിയെ തീവ്രമായി സ്നേഹിക്കണം, പിന്നെ സാകാരമായ ആ ഈശ്വരഭാവത്തിന് പിന്നില്‍ ഉള്ള പ്രപഞ്ചസത്യത്തെയും അതിന് പിന്നിലുള്ള കേവല സത്യത്തെയും കാണാന്‍ പഠിക്കണം. പവിത്രപുരുഷന്, അവതാരം, അഥവാ സാകാര ഈശ്വരന് നമ്മെ പടിപടിയായി ഏറ്റവും ഉന്നതജ്ഞാനത്തിലേക്ക് നയിക്കുന്നു. സര്‍വ്വാതീതമായ കേവലജ്ഞാനമുണ്ടാവുന്നത് പ്രപഞ്ചനിഹിതമായ ഈശ്വരതത്ത്വം അറിയുന്നതുവഴിയാണ്. ആര്‍ക്കും വേണ്ടത്ര ഒരുക്കം കൂടാതെ ഒരു നീണ്ട ചാട്ടം ചാടി കേവലസത്യത്തിലെത്താന് കഴിയില്ല, അത് ബുദ്ധിക്കെത്ര ആകര്ഷകമായിത്തോന്നിയാലും. ഒരു പ്രപഞ്ചവ്യാപകമായ വീക്ഷണം നമ്മില്‍ തന്നെ വളര്‍ത്തുന്നതില്‍ വിജയിക്കുന്നതിന്നനുസരിച്ച് പുരുഷനോ സ്ത്രീയോ ഇല്ല, കര്‍ത്താവോ കര്‍മ്മമോ ഇല്ല, എല്ലാം വിവിധ നാമരൂപങ്ങളിലൂടെ പ്രകാശിക്കുന്ന ഒന്നുമാത്രം എന്ന് നാം കൂടുതല്‍ കൂടുതല്‍ അറിയാനിടവരുന്നു.
ഭയജനകമായ വസ്തുക്കളിലും നാം ഈശ്വരനെമാത്രം കാണാന്‍ പഠിക്കണം. അവ നമ്മുടെ മനസ്സിനെ കീഴടക്കാനനുവദിക്കരുത്. അവിടുന്ന് സ്ഥൂലവും അശുദ്ധവും ഭീതികരവും അന്തസ്സില്ലാത്തതുമായ വസ്തുക്കളിലുമുണ്ട്. എന്നാല്‍ ആ പ്രകടനങ്ങള്‍ നമ്മുടെ മനസ്സിനെ ബാധിക്കാനോ അതിനെ കൈവശമാക്കാനോ അനുവദിക്കരുത്. ഒരു പ്രപഞ്ചവ്യാപകമായ വീക്ഷണം വളര്ത്തിയെടുതതാല് മാത്രമേ മനസ്സിന്റെ ശാന്തിയും സമത്വവും പ്രാപിക്കാന്‍ കഴിയൂ.
ഏകത്വത്തെ മാത്രം കാണുന്നതില്‍ നാം എത്രത്തോളം വിജയിക്കുന്നുവോ അത്രത്തോളം നാം പ്രപഞ്ചപ്രതിഭാസങ്ങളിലുള്ള ഈസ്വരനല്ലാത്തതെല്ലാം അസാരവും ക്ഷണികവുമാണ്, അപ്രധാനമാണ്, ഛായാമാത്രമാണ്, അന്തസ്സത്തയില്ലാത്ത ദൃശ്യം മാത്രമാണ് എന്നറിഞ്ഞാല്‍ ഇത് ചെയ്യാന്‍ സാധിക്കും. ഇന്ദ്രിയങ്ങള്‍ മനസ്സിന് നല്കുന്ന പ്രലോഭനങ്ങള്‍ ഒഴിവാക്കി അടക്കമില്ലാത്ത മനസ്സിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈശ്വരനിലേക്ക് തിരിഞ്ഞ് അവിടുത്തെ നമ്മുടെ ജീവിതകേന്ദ്രമാക്കാന് പറ്റൂ.
വസ്തുക്കളെ യഥാര്‍ത്ഥവെളിച്ചത്തില്‍ കാണാന്‍ പഠിക്കുക. സാംസ്കാരികതലത്തില്‍ സര്‍വ്വത്ര ചെളിയും പുഷ്പങ്ങളും അടുത്തടുത്തുകാണുന്നു. ദ്വന്ദ്വമണ്ഡലമായ ഈ സ്ഥൂലപ്രകടനങ്ങള്ക്കപ്പുറം പോകാത്തേടത്തോളംകാലം അവ കൂട്ടുപിരിയാതെ നില്ക്കും. സാധനയുടെ ആദ്യകാലത്ത് ലോകത്തിലും അതിലെ സുഖങ്ങളിലും ജുഗുപ്സവളര്ത്തുക. പിന്നീട് നിങ്ങള്‍ക്കതിനെ ജയിച്ച് ലോകത്തെ അദ്ധ്യാത്മദൃഷ്ടികൊണ്ട് കാണാം.
– ശ്രീ യതീശ്വരാനന്ദസ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: