ഇംഫാല്‍: മണിപ്പൂര്‍ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി എന്‍.ലോകേന്റെ ബിഷന്‍പുര്‍ ജില്ലയിലെ വസതിയ്ക്ക് നേരെ ഭീകരര്‍ ഗ്രാനേഡ് ആക്രമണം. വളരെ ശക്തിയുള്ള ഗ്രാനേഡ് ഗേറ്റിന് മുമ്പില്‍ വെച്ചു തന്നെ ഗ്രാനേഡ് പൊട്ടിച്ചിതറിയതിനാല് കൂടുതല്‍ അപകടമുണ്ടായില്ല.
അപകടസമയത്ത് മന്ത്രിയും കുടുംബാംഗങ്ങളും ബാബുപര മേഖലയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലായിരുന്നു. ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: