കണ്ണൂര്‍: കോഴിക്കോട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിച്ച അസിസ്റ്റന്റ് കമ്മീഷണര്‍ രാധകൃഷ്ണപിളളയെ യൂണിഫോമിലല്ലാതെ കണ്ടാല്‍ തല്ലാമെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം എം.വി ജയരാജന്. വെടിവയ്പിന് മുതിര്‍ന്ന അസിസ്റ്റന്റ് കമ്മീഷണറെ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ.യുടെ നേതൃത്വത്തില്‍ ഇന്നലെ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്.
യൂണിഫോമിലല്ലെങ്കില്‍ രാധാകൃഷ്ണപിള്ള വെറും സാധാരണപൗരന് മാത്രമാണ്. അങ്ങനെ കണ്ടുകിട്ടിയാല്‍ തല്ലിക്കോളാനും അതിന് ഭയപ്പെടേണ്ടെന്നും ജയരാജന് എസ്എഫ്ഐക്കാരെ ഉപദേശിച്ചു. കാക്കിയോട് ബഹുമാനമുണ്ട്. പക്ഷെ, കാക്കിക്കുള്ളില്‍ ഖദറാണെന്നുണ്ടെങ്കില് ഉമ്മന്‍ചാണ്ടിയുടെ അനുയായിയാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിപാടിയില്‍ ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് എ. എന്‍ ഷംസീര്‍, കെ.കെ രാഗേഷ് എന്നിവര്‍ പ്രസംഗിച്ചു. വി.കെ സനോജ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: