ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലെ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ നാളെ ബംഗളുരു കോടതിയില്‍ ജയലളിതയ്ക്ക് ഹാജരാകേണ്ടി വരും.
സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജയലളിത സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ജയലലളിതയുടെ സുരക്ഷയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ പോലീസ് ഏര്‍പ്പെടുത്തുമെന്ന് കര്‍ണാടക ചീഫ് സെക്രട്ടറിയും ഡി.ജി.പിയും അറിയിച്ചതായി ജസ്റ്റീസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് ശര്‍മ എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് വ്യക്തമാക്കി.
1991 മുതല്‍ 96 വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കേ ജയലളിത അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഇതിന്റെ വിചാരണ നടപടികള്‍ ബംഗളൂരു കോടതിയില്‍ തുടങ്ങാനിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: