വാഷിംഗ്ടണ്‍: യു.എസ് പ്രസിഡന്റ ബരാക്ക് ഒബാമയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തോമസ് ഇ. ഡോനിലോന്‍ ഇന്ത്യ സന്ദര്‍ശിക്കും. വെള്ളിയാഴ്ച ചൈനയിലെത്തിയ ശേഷമായിരിക്കും അദ്ദേഹം ഇന്ത്യയിലേക്കു തിരിക്കുക.ഇന്ത്യ യു. എസ് ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ തന്ത്രപ്രധാന മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഈ സന്ദര്‍ശനം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന് ചര്‍ച്ചകളില്‍ പങ്കെടുക്കും. അമേരിക്കയും പാകിസ്ഥാനുമായുള്ള ബന്ധം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡോനിലോന്‍ ഇന്ത്യയിലെത്തുന്നതെന്നും ശ്രദ്ധേയമാണ്. ചൈനയിലെ പ്രമുഖ നേതാക്കളുമായും ഡോനിലോന്‍ കൂടിക്കാഴ്ച നടത്തും.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു സന്ദര്‍ശനമെന്നു വൈറ്റ് ഹൗസ് വിശദീകരിച്ചു. ആഭ്യന്തര-രാജ്യാന്തര വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: