ന്യൂദല്‍ഹി: ഹജ്ജിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി സംഘത്തെ കൊണ്ടുപോകുന്നതിനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സര്‍ക്കാരിന് രാഷ്ട്രീയ ലാഭം ഉണ്ടാകുമെങ്കിലും, ഇത് മതപരമായി തെറ്റായ കീഴ്വഴക്കമാണ്. പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് അടുത്ത വര്‍ഷം മുതല്‍ പുതിയ ഹജ്ജ് നയം വേണമെന്നും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഹജ്ജ് നയത്തില്‍ പ്രഥമ പരിഗണന നല്‍കേണ്ടത് ഹാജിമാര്‍ക്ക് ആയിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹജ്ജ് ക്വാട്ടയില്‍ ബാക്കി വരുന്ന സീറ്റുകള്‍ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കു കൊടുക്കാനുളള ഹൈക്കോടതി വിധി സുപ്രിംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
ഈ വര്‍ഷത്തേക്കു സ്റ്റേ തുടരുമെന്നു വ്യക്തമാക്കിയ കോടതി ഇപ്പോഴത്തെ ഹജ്ജ് നയവുമായി മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു വ്യക്തമാക്കി. വി.ഐ.പികളെയും രാഷ്ട്രീയക്കാരെയുമെല്ലാം സര്‍ക്കാര്‍ പ്രതിനിധികളായി കൊണ്ടുപോകുന്നതു തെറ്റാണെന്നു കോടതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: