കോഴിക്കോട് : കോഴിക്കോട് വെടിവയ്പിനെ കുറിച്ചുള്ള തെളിവെടുപ്പ് തുടങ്ങി. തെളിവ് നല്കാന് ആര്‍ക്കും മുന്നോട്ട് വരാമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ പറഞ്ഞു. വൈകുന്നേരം വരെ തെളിവെടുപ്പ് തുടരും.
കോഴിക്കോട് ജില്ലാ കളക്ടറാണ് ആദ്യം തെളിവെടുപ്പിന് ഹാജരായത്. വെസ്റ്റ്ഹില്‍ എഞ്ചിനീയറിങ് കോളേജിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് കിട്ടിയ റിപ്പോര്‍ട്ട് കളക്ടര്‍ കെ.ജയകുമാറിന് കൈമാറി. കളക്ടര്‍ക്ക് ശേഷം എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് എന്‍.കെ പ്രേംരാജില്‍ നിന്നും തെളിവെടുക്കും. സംഭവം നടക്കുമ്പോള്‍ പ്രേംരാജ് വെസ്റ്റ് ഹില്‍ എഞ്ചിനീയറിങ് കോളേജ് പരിസരത്തുണ്ടായിരുന്നു.
നേരത്തെ പ്രേംരാജ് നല്കിയ റിപ്പോര്‍ട്ടില്‍ വെടിവയ്പിനെക്കുറിച്ചുള്ള പരാമര്‍ശം ഉണ്ടായിരുന്നില്ല. സ്ഥലത്തുണ്ടായിരുന്ന എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് വെടിവയ്ക്കാന്‍ അനുമതി നല്‍കിയിരുന്നുവെന്നാണ് വെടിവയ്പ് നടത്തിയ എ.സി.പി രാധാകൃഷ്ണപിള്ള അറിയിച്ചിരുന്നത്. ഉത്തരമേഖലാ എ.ഡി.ജി.പിയില്‍ നിന്നും രാധാകൃഷ്ണപിള്ളയില്‍ നിന്നും ജയകുമാര്‍ മൊഴിയെടുക്കുന്നുണ്ട്.
സംഭവത്തിന്റെ ദൃക്സാക്ഷികളായ ആര്‍ക്ക് വേണമെങ്കിലും മുന്നോട്ട് കടന്നുവന്ന് മൊഴി നല്‍കാമെന്ന് ജയകുമാര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: