ഹിസാര്‍: ഹരിയാനയിലെ ഹിസാര്‍ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ഹരിയാനാ ജനഹിത് കോണ്‍ഗ്രസ് നേതാവുമായ കുല്‍ദീപ് ബിഷ്ണോയി 23,317 വോട്ടുകള്‍ക്ക് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തെയ്ക്ക് പിന്തള്ളപ്പെട്ടു.
ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ സ്ഥാനാര്‍ത്ഥി അജയ് ചൗതാല രണ്ടാം സ്ഥാനത്തെത്തി. അണ്ണാ ഹസാരെ സംഘം കോണ്‍ഗ്രസിനെതിരെ നടത്തിയ ഇടപെടല്‍ മൂലമാണ് ഹിസാറിലെ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയ ശ്രദ്ധയാകര്‍ഷിച്ചത്. രണ്ടു റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍തന്നെ കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തിയ ലീഡ് നില പുറത്തു വന്നു തുടങ്ങി.
ലോക്പാല്‍ ബില്‍ നടപ്പിലാക്കാത്ത കോണ്‍ഗ്രസിനെതിരെ വോട്ടിലൂടെ പ്രതിഷേധിക്കുക എന്ന് അണ്ണാ ഹസാരെ സംഘം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഹരിയാനാ മുന്‍മുഖ്യമന്ത്രി ഭജന്‍ലാല്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിസാര്‍ ഒഴികെയുള്ള എല്ലാ സീറ്റുകളിലും കോണ്‍ഗ്രസായിരുന്നു വിജയിച്ചത്.
ഹിസാറില്‍ ബി.ജെ.പിയുടെ പിന്തുണ ബിഷ്ണോയിക്ക് ഉണ്ടായിരുന്നെങ്കിലും അന്നാ ഹസാരെ സംഘത്തിന്റെ പ്രഭാവം ജനവികാരം അവര്‍ക്ക് കൂടുതല്‍ അനുകൂലമാക്കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോക്പാല്‍ ബില്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ തന്നെ കോണ്‍ഗ്രസുമായി ഏറ്റുമുട്ടലിന്റെ പാതയിലായിരുന്ന അണ്ണാ ഹസാരെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: