ലാസ്വേഗാസ്: ലാസ്വേഗാസ് 300 ഇന്‍ഡി കാര്‍ സീരിസിന്റെ ഫൈനലിനിടെ ബ്രിട്ടീഷ് റേസിംഗ് താരം ഡാന്‍ വെല്‍ഡണ്‍ അപകടത്തില്‍പ്പെട്ട് മരണമടഞ്ഞു. മത്സരത്തിനിടെ വെല്‍ഡണ്‍ ഓടിച്ച കാര്‍ മറ്റൊരു താരത്തിന്റെ കാറിനു മുകളിലേക്ക് പാഞ്ഞുകയറി തലകീഴായി മറിയുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വെല്‍ഡണെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. അപകടത്തെ തുടര്‍ന്ന് മത്സരം അവസാനിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. 2005 ല്‍ റേസിങ് ലീഗ് ഇന്‍ഡി സീരീസ് ചാമ്പ്യനായിരുന്നു. 2011 ല്‍ ഇന്‍ഡി 500 ചാമ്പ്യന്‍ഷിപ്പും അദ്ദേഹം കരസ്ഥമാക്കി.
എഫ് 2000 സീരീസ് ചാമ്പ്യന്‍ഷിപ്പ നേടിയ അദ്ദേഹം പിന്നീട് ഇന്‍ഡി റേസിങ്ങില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: