ആലുവ: ക്ഷേത്രത്തിന്റെ ആവശ്യത്തിനായി കെട്ടിയതാല്ക്കാലിക ഷെഡ്ഡുകള്‍ കൈയേറ്റം ആരോപിച്ച് പൊളിച്ചുനീക്കിയ അധികാരികള്‍ നാഷണല്‍ ഹൈവേയുടെ ഏക്കറുകണക്കിന് സ്ഥലം കൈയേറിയത് തിരിച്ചു പിടിക്കാന്‍ തയ്യാറാകണമെന്നആവശ്യം ശക്തമാകുന്നു. പുളിഞ്ചോടില്‍ മൈനോട്ടില് ശ്രീദുര്ഗാക്ഷേത്രത്തിന്റെ മുന്‍വശമാണ് കൈയേറ്റം ആരോപിച്ച് പൊളിച്ചത്. ആലുവ ബൈപാസില്‍ മാത്രം അറുപത് സെന്റ് അധികം സ്ഥലമാണ് കൈയേറിയിരിക്കുന്നത്. പെരിയാറിന്റെ വീതിയില്‍ ഉണ്ടായിരുന്ന തോടാണ് കാലങ്ങളായി കൈയേറിയത്. ബാക്കിവന്ന തോടും രാത്രിയില്‍ കരിങ്കല്‍ കെട്ടി കൈയേറാനുള്ള നീക്കം നാട്ടുകാരുടെ ഇടപെടലിനെതുടര്‍ന്നാണ് നടക്കാതെ പോയത്. ഇതിന് സ്ഥലം വില്ലേജ് ഓഫീസര്‍ കൂട്ടായിരുന്നു. ബാങ്ക് ജംഗ്ഷന് മുതല്‍ ബൈപാസ് വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും ഏറ്റെടുക്കാന്‍ അധികാരികള്‍ തയ്യാറാകണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. ബാങ്ക് ജംഗ്ഷനിലെ വെള്ളക്കെട്ട് മാറാന്‍ നിര്‍മിക്കുന്ന കാനനിര്‍മാണത്തിന് തടസം നില്കുന്ന വ്യാപാരിക്കെതിരെ നടപടിയെടുക്കാനും അധികാരികള്‍ തെയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: