ആലുവ: തോട്ടയ്‌ക്കാട്ടുകര സ്പിരിറ്റ് കേസിലെ ഒളിവില്‍ കഴിയുന്ന ഏഴ് പ്രതികളെ കണ്ടെത്തുന്നതിന് എക്സൈസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പ്രതികളെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചില്ല. പ്രതികള്‍ ബംഗളൂരുവിലെ കേന്ദ്രങ്ങളിലുണ്ടെന്നാണ് അറിയുന്നത്. ബന്ധുക്കള്‍ മുഖേന ഇവരെ കീഴടങ്ങുന്നതിനായി പ്രേരിപ്പിക്കുന്നുണ്ട്. ചിലര്‍ വരുംദിവസങ്ങളിലായി കീഴടങ്ങുമെന്നും അറിയുന്നു. അറസ്റ്റിലായ പ്രതികളില്‍ ഒരാളൊഴികെ മൂന്നുപേരും ജാമ്യത്തിലിറങ്ങിയിട്ടുണ്ട്. ഇവരെ ഉപയോഗപ്പെടുത്തി സ്പിരിറ്റ് മാഫിയ വീണ്ടും പ്രവര്‍ത്തിക്കുന്നുണ്ടോയെന്നതും നിരീക്ഷിക്കുന്നുണ്ട്. ഒളിവിലുള്ളവരില്‍ പ്രധാനിയായ മരട് സ്വദേശി അനീഷാണ് സ്പിരിറ്റ് സംഘത്തിന്റെ തലവന്‍. ഇയാളെ ചോദ്യം ചെയ്താല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട് ഇനിയും പ്രതികളുണ്ടോയെന്ന് വെളിപ്പെടുകയുള്ളൂ. കുഴല്‍പ്പണ-കൂലിത്തല്ല് ഇടപാടുകളില്‍ നിന്ന് സ്പിരിറ്റ് മേഖലയിലേക്ക് ആദ്യമായി കടക്കുകയായിരുന്നു. ചിലര്‍ ഒറ്റുകൊടുത്തതുകൊണ്ടുമാത്രമാണ് സ്പിരിറ്റ് ശേഖരം കണ്ടെത്തുവാന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: