തിരുവനന്തപുരം: കോഴിക്കോട് വെസ്റ്റ് ഹില്‍ എഞ്ചിനീയറിംഗ് കോളേജിലുണ്ടായ പോലീസ് നടപടിയെ ന്യായീകരിച്ച മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജെ.ബി.കോശിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് രംഗത്ത്. മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാര്‍ അവകാശ സംരക്ഷണ കമ്മീഷനായി മാറിയെന്ന് വി.എസ് പറഞ്ഞു.
സംഭവ സ്ഥലത്തുപോയി തെളിവെടുക്കാതെ കമ്മീഷന് അഭിപ്രായം പറഞ്ഞതു ശരിയായില്ലെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു. പോലീസിനെ പട്ടിയെ തല്ലുന്നതു പോലെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിയതെന്ന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജെ.ബി.കോശിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു വി.എസ്.
നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന കൈയാങ്കളിയുടെ ദൃശ്യങ്ങള്‍ മാദ്ധ്യമ പ്രവര്‍ത്തകരെ കാണിക്കരുതെന്ന് പറഞ്ഞിട്ടില്ല. കക്ഷിനേതാക്കളെ കാണിച്ച ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്കിയാല് മതിയെന്നാണ് പറഞ്ഞതെന്നും വി.എസ്.അച്യുതാനന്ദന് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: