ഗുല്‍ബര്‍ഗ: ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സംഘത്തിനു നേരെ നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ഇതില്‍ ഏഴുപേര്‍ സ്ത്രീകളാണ്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്.
ഗുല്‍ബാര്‍ഗയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ ഔറാഡിലായിരുന്നു അപകടം. ടയര്‍ കേടായതിനെ തുടര്‍ന്ന് വാനിന്റെ മുമ്പില്‍ റോഡില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരുടെ പുറകില്‍ നിന്ന് പാഞ്ഞെത്തിയ ലോറി വാനില്‍ ഇടിക്കുകയും യാത്രക്കൊര തെറിപ്പിക്കുകയുമായിരുന്നു.
ഒരു ബന്ധുവിന്റെ ശവസംസ്കാരചടങ്ങില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ബിധ്വാന ഗ്രാമത്തിലെ യാദ്ഗിര്‍ ഗ്രാമത്തില്‍ നിന്നും പുറപ്പെട്ട പതിനെട്ടുപേരടങ്ങുന്ന സംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: