ന്യൂദല്‍ഹി: ദല്‍ഹി ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഭീകരാക്രമണ ഭീഷണി. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്കി. ഹര്യാനയിലെ അംബാലയില്‍ സ്ഫോടക വസ്തുക്കള്‍ അടങ്ങിയ കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
ദല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള സ്ഫോടക വസ്തുക്കള്‍ അടങ്ങിയ കാറായിരുന്നു അംബാലയില്‍ പിടികൂടിയത്. ബബര് ഖല്‍സ ഉള്‍പ്പടെയുള്ള സംഘങ്ങളാണ് ഭീകരാക്രമണ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് . മെട്രോ സ്റ്റേഷനുകളിലും മറ്റ് പ്രധാന സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: