Categories: World

ഗദ്ദാഫിയുടെ മകന്‍ മുത്താസി പിടിയില്‍

Published by

സിര്‍ത്ത്‌: ലിബിയയിലെ ഏകാധിപതി മുവാമര്‍ ഗദ്ദാഫിയുടെ മകന്‍ മുത്താസിയെ വിമത സൈന്യം സിര്‍ത്തില്‍ നിന്ന്‌ പിടികൂടിയതായി റിപ്പോര്‍ട്ട്‌. രൂക്ഷപോരാട്ടം നടക്കുന്ന സിര്‍ത്തില്‍ നിന്ന്‌ കുടുംബത്തോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ മുത്താസിയെ പിടികൂടിയതെന്ന്‌ ലിബിയയിലെ പരിവര്‍ത്തന സര്‍ക്കാരിന്‌ നേതൃത്വം നല്‍കുന്നവര്‍ അറിയിച്ചു.

ചോദ്യംചെയ്യാന്‍ മുര്‍ത്താസിനെ ബെന്‍സാഗിലേക്കു മാറ്റിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗദ്ദാഫിയുടെ മകള്‍ അയിഷയുടെ വസതി പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം എന്‍.ടി.സിയുടെ ശക്തികേന്ദ്രമായ ബെംഗാസിയിലെ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗദ്ദാഫി സേനയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഗദ്ദാഫി ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉപദേഷ്‌ടാവും ആയിരുന്നു മുത്താസിം. സിര്‍ത്തില്‍ ഗദ്ദാഫി അനുകൂലികളും വിമതരും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരുകയാണ്. സിര്‍ത്തിന്റെ 80 ശതമാനം പിടിച്ചെടുത്തതായി വിമതസേന വക്താവ് അറിയിച്ചു. ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു പരിവര്‍ത്തന സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by