മുണ്ടക്കയം: ഇടുക്കി പാക്കേജില്‍പ്പെടുത്തി കൊക്കയാര്‍ പഞ്ചായത്തിലെ രണ്ടു റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനിരിക്കെ പദ്ധതി അട്ടിമറിക്കാന്‍ ഇടതു ഗ്രാമപഞ്ചയത്തു ഭരണസമിതി ശ്രമം നടത്തുന്നതായി ബ്ളോക്ക് പഞ്ചായത്തു പ്രസിഡണ്റ്റ് സ്വര്‍ണ്ണലതാ അപ്പുക്കുട്ടന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്റ്റ് സണ്ണി തട്ടുങ്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ചപ്പാത്ത് – വെംബ്ളി-ഉറുമ്പിക്കര വഴി ഏലപ്പാറയ്ക്ക് 25 കിലോമീറ്റര്‍ ദൂരവും 35 മെയില്‍ ബോയിസ് മേലോരംവരെ 15 കിലോമീറ്റര്‍ ദൂരം രോഡുമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആവസ്യപ്രകാരം ഇടുക്കിപാക്കേജില്‍ ഉള്‍പ്പെടുത്തിയത്. പി.ടി. തോമസ് എം.പി.യുടെ നിര്‍ദ്ദേശപ്രകാരം ബ്ളോക്ക് പഞ്ചായത്തു പ്രസിഡണ്റ്റിണ്റ്റെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ധര്‍ എസ്റ്റിമേറ്റു തയ്യാറാക്കുന്നതിനായിവന്നപ്പോള് ഗ്രാമപഞ്ചായത്തു പ്രസിഡണ്റ്റ് സുനിത റെജി, വൈസ് പ്രസിഡണ്റ്റ് കെ.എന്‍. ദാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് പഞ്ചായത്തംഗങ്ങള്‍ വാഹനം തടയുകയും വനിത ബ്ളോക്ക് പഞ്ചായത്തു പ്രസിഡണ്റ്റിനോടു സംഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുകയും ചെയ്യുകയായിരുന്നു. പഞ്ചായത്തു വവി നടത്തുന്ന പദ്ധതി ഗ്രാമപഞ്ചായത്തിനോടു ആലോചിയ്ക്കാതെ എന്തിന് എസ്റ്റിമേറ്റ് എടുക്കുന്നുവെന്നു പറഞ്ഞായിരുന്നു ആക്രോശം നടത്തിയത്. ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ കാലത്ത് ഇടത് എം.പി.യും എംഎല്‍എയും നടപ്പിലാക്കിയ പദ്ധതി അന്നത്തെ പഞ്ചായത്തു പ്രസിഡണ്റ്റിനോടും ഗ്രാമപഞ്ചായത്തംഗങ്ങളോടും ആലോചിയ്ക്കാതെ കെ.എന്‍. ദാനിയേലിന് മറുപടി പറയാന്‍ അവകാശമില്ലെന്നു ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: