കണ്ണൂറ്: കണ്ണൂരില്‍ ഇന്നലെ രാവിലെ അഴിഞ്ഞാടിയ എസ്എഫ്ഐ അക്രമിസംഘം മാധ്യമപ്രവര്‍ത്തകരെയും വ്യാപകമായി വേട്ടയാടി. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് തുടര്‍ന്ന് പുറത്തിറക്കിയ പ്രസ്താവന ആടിനെ പട്ടിയാക്കുന്നതായി. കോഴിക്കോട്ട് എസ്എഫ്ഐ മാര്‍ച്ചിനുനേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിക്കാനെന്ന പേരിലാണ് ഇന്നലെ രാവിലെ എസ്എഫ്ഐക്കാര്‍ നഗരത്തില്‍ അക്രമാസക്തമായി പ്രകടനം നടത്തിയത്. പ്രകടനക്കാര്‍ കാല്‍ടെക്സ് ജംഗ്ഷനില്‍ ഏകദേശം ഒരുമണിക്കൂറോളം ദേശീയപാത ഉപരോധിച്ചെങ്കിലും അക്രമം ഭയന്ന് പ്രകടനക്കാരെ നീക്കം ചെയ്യാനോ, അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായില്ല. തുടര്‍ന്ന് സ്വയം പിരിഞ്ഞുപോയ എസ്എഫ്ഐക്കാര്‍ വഴിനീളെ അക്രമമഴിച്ചുവിടുകയായിരുന്നു. ട്രാഫിക്ക് പോലീസ് സ്റ്റേഷന് ഡിഐജി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് തുടങ്ങിയവരുടെ ഔദ്യോഗിക വസതികള്‍ എന്നിവയ്ക്കുനേരെ വ്യാപകമായ അക്രമം അരങ്ങേറി. ഈ അതിക്രമങ്ങളുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയാണ് അക്രമവും ക്യാമറ തകര്‍ക്കലും അരങ്ങേറിയത്. പോലീസിണ്റ്റേയും എസ്എഫ്ഐ നേതാക്കളുടേയും കണ്മുന്നിലാണ് അക്രമം അരങ്ങേറിയത്. അക്രമത്തിന് പിന്നില്‍ എസ്എഫ്ഐ സംഘമാണെന്ന് പകല്‍പോലെ വ്യക്തമായിട്ടും സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നാണ് എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് യാതൊരു ഉളുപ്പുമില്ലാതെ പ്രസ്താവന ഇറക്കിയിരിക്കുന്നത്. മാത്രമല്ല അക്രമവുമായി ബന്ധപ്പെട്ട് പാപ്പിനിശ്ശേരിയിലെ അജ്മല്‍ എന്ന പ്രവര്‍ത്തകനെ എസ്എഫ്ഐയില്‍ നിന്നും പുറത്താക്കിയതായും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്രമത്തില്‍ എസ്എഫ്ഐക്ക് ബന്ധമില്ലെങ്കില്‍ പിന്നെയെന്തിന് എസ്എഫ്ഐ പ്രവര്‍ത്തകനായ അജ്മലിനെ പുറത്താക്കിയെന്നാണ് ജനം ചോദിക്കുന്നത്. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കി കല്ലെറിഞ്ഞുകൊല്ലുകയും ചെയ്യുന്ന എസ്എഫ്ഐ അടക്കമുള്ള മാര്‍ക്സിസ്റ്റ് സംഘടനകളുടെ ഗീബല്‍സിയന്‍ പ്രചരണ തന്ത്രമാണ് ഇതിലൂടെ വെളിവാകുന്നത്. മാധ്യമപ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തെ സിപിഎം ജില്ലാ സെക്രട്ടറിയും അപലപിക്കുകയും അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതും സംഭവത്തില്‍ സിപിഎമ്മിണ്റ്റെ കാപട്യം വ്യക്തമാക്കുന്നതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: