Categories: India

കരട് ടെലികോം നയം പുറത്തിറക്കി; റോമിങ് സൗജന്യമാക്കും

Published by

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കരട് ടെലികോം നയം പുറത്തിറക്കി. രാജ്യത്തിനകത്ത് റോമിങ് സൗജന്യമാക്കുമെന്ന് കരട് നയം പറയുന്നു. സ്പെക്ട്രത്തിന്റെ വില നിശ്ചയിക്കുന്നത് അതാത്കാലത്തെ വിപണി ചലനങ്ങള്‍ക്ക് അനുസരിച്ചായിരിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി. മുപ്പത് ദിവസത്തിനകം പൊതുജനങ്ങള്‍ക്ക് കരട് നിയമത്തിന്മേല്‍ കേന്ദ്രസര്‍ക്കരിന് പ്രതികരണം അറിയിക്കാം.

പത്ത് വര്‍ഷത്തേയ്‌ക്കുള്ള ടെലികോം നയമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് ബ്രോഡ്ബാന്റ് സേവനം വ്യാപിപ്പിക്കും. മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനപ്രകാരം മൊബൈല്‍ നമ്പര്‍ മാറാതെ രാജ്യത്തെ ഏതുസ്ഥലത്തേയ്‌ക്കു മാറുന്നതിനും അനുവാദം നല്‍കുമെന്നും നയത്തില്‍ പറയുന്നു.

സ്പെക്ട്രവുമായി ബന്ധപ്പെട്ട് പുതിയൊരു നിയമം കൊണ്ടുവരും. ഇത് നിലവില്‍ വന്ന് കഴിഞ്ഞാല്‍ പരാതികള്‍ ഉന്നയിക്കാന്‍ അവസരം ഉണ്ടാകില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. 2020ഓടെ രാജ്യത്തെ എല്ലാവര്‍ക്കും ടെലിഫോണ്‍ എന്നതാണ് പുതിയ ടെലികോം നയം ലക്ഷ്യമിടുന്നത്.

175 ദശലക്ഷം ബ്രോഡ്ബാന്റ് ഉപഭോക്താക്കളെയാണ് 2017 ഓടെ പ്രതീക്ഷിക്കുന്നത്. 2020 ഓടെ ഇത് 600 ദശലക്ഷമാക്കാനും കരട് നയം വിഭാവനം ചെയ്യുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by