കൊട്ടാരക്കര: വാളകം സ്കൂളിലെ അധ്യാപകന് കൃഷ്ണകുമാറിനെ ആക്രമിച്ച കേസില്‍ ദൃക്സാക്ഷി അന്വേഷണം നടത്തുന്ന പ്രത്യേക പോലീസ് സംഘത്തിന് മുമ്പാകെ ഹാജരായി. സംഭവത്തെപ്പറ്റി അടുത്തുള്ള കടക്കാരോട് പള്‍സര്‍ ബൈക്കില്‍ എത്തി വിവരമറിയിച്ച യുവാവാണ് ഹാജരായത്. ഇന്നലെ ഇയാളുടെ രേഖാചിത്രം പുറത്തുവിടാനുള്ള പോലീസ് തീരുമാനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഉച്ചയോടെയാണ് ഇയാള്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായത്. കൊട്ടാരക്കര നിന്നും ചടയമംഗലത്തേക്ക് പോകുംവഴിയാണ് അധ്യാപകനെ അജ്ഞാതമായ ഏതോ വാഹനം ഇടിച്ചിട്ടത് ബൈക്ക് യാത്രക്കാരനായ ഇയാള്‍ കണ്ടത്. അടുത്ത ദിവസങ്ങളില്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് കരുതുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പിള്ളയുടെ ബന്ധുവായ മനോജിനെയും സ്കൂളിലെ അധ്യാപകന് ഷിജു തോമസിനെയും കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്പി അജിത്ത്, ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സംഭവവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ നിജസ്ഥിതി അന്വേഷിക്കാനായിരുന്നു ചോദ്യം ചെയ്യല്‍.
ഇതിനിടെ, വാളകം ആര്‍വിഎച്ച്എസ്എസിലെ അധ്യാപകന് കൃഷ്ണകുമാര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പൊലീസിനു വ്യക്തമായ ധാരണ ലഭിച്ചെന്നു ഡിജിപി ജേക്കബ് പുന്നൂസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്ന ദിവസം മുതല്‍ പലരും പല രീതിയിലുള്ള അഭിപ്രായങ്ങളാണ് പറയുന്നത്. കേസിന്റെ എല്ലാ വശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുവരെയുള്ള എല്ലാ വിവരവും പൊലീസ് അന്വേഷിച്ചു കണ്ടുപിടിച്ചതാണ്. ആര്‍ക്കും ഒരു സംശയവുമില്ലാത്ത രീതിയില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. വാളകം അക്രമത്തില്‍ അധ്യാപകന്റെ ഭാര്യ നല്കിയ പരാതി ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാളകത്ത് അധ്യാപകന് ആക്രമിക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നില്ലെന്നാരോപിച്ചാണ് അധ്യാപകന് കൃഷ്ണകുമാറിന്റെ ഭാര്യ ഗീത ഡിജിപിക്കു പരാതി നല്‍കിയത്. ആക്രമണം അപകടമാക്കി മാറ്റാന്‍ അന്വേഷണ സംഘം ബോധപൂര്‍വം ശ്രമിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അധ്യാപകന് മജിസ്ട്രേറ്റിനു നല്കിയ മൊഴിയിലെ പല കാര്യങ്ങളും അന്വേഷണ സംഘം ഗൗരവമായെടുത്തില്ല. അധ്യാപകന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ ശരിയായ വിശകലനം നടത്തി കാരണം കണ്ടെത്തുന്നതിനായി അന്വേഷണ സംഘം തയാറായിട്ടില്ല. അധ്യാപകന് വര്‍ഷങ്ങളായി കൈവിരലിലണിഞ്ഞിരുന്ന മരതക മോതിരം നഷ്ടപ്പെട്ടതെങ്ങനെയെന്നു കണ്ടെത്തുന്നതിനുള്ള ശ്രമം അന്വേഷണ സംഘം നടത്തിയിട്ടില്ലെന്നും ഗീത പരാതിയില്‍ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: