ന്യൂദല്‍ഹി: മോഹന്‍ ലാല്‍ തന്റെ ലഫ്റ്റനന്റ് കേണല്‍ പദവി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് മുന്‍ സൈനിക ഉദ്യോഗസ്ഥന് പ്രതിരോധ മന്ത്രാലയത്തിന് പരാതി നല്കി. പദവിക്ക് യോജിക്കാത്ത രീതിയിലുള്ള സൈനിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്നും ലഫ്റ്റനന്റ് കേണല്‍ പദവി സാമ്പത്തിക ലാഭമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചു തുടങ്ങിയവയാണ് പരാതി.
ജനങ്ങളെ സൈന്യത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതിനും യുവാക്കളെ ആകര്‍ഷിക്കുന്നതിനുമാണ് മോഹന്‍ലാലിനെ ടെറിട്ടോറിയല്‍ ആര്‍മി 2009ല്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്സ് റെയ്ഡ് നേരിട്ടതോടെ ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവി തിരിച്ചെടുക്കണമെന്ന ആവശ്യം ശക്തമായെങ്കിലും ഇതാദ്യമായാണ് ഒരു പരാതി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് ലഭിക്കുന്നത്.
റിട്ട.ബ്രിഗേഡിയര്‍ സി.പി ജോഷിയാണ് ലാലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. 2010 ഡിസംബര്‍ ഒന്നു മുതല്‍ 2011 ജനുവരി 15 വരെ നടന്ന ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ലാലും അമിതാഭ് ബച്ചനും ചേര്‍ന്നുള്ള പരസ്യത്തില്‍ ലാല്‍ തന്റെ സൈനിക പദവി നിരുത്തരവാദപരമായി ഉപയോഗിച്ചുവെന്ന് സി.പി ജോഷി പരാതിയില്‍ പറയുന്നു. ഈ പരസ്യത്തിനായി സര്‍ക്കാര്‍ 50 ലക്ഷം രൂപയാണ് നല്‍കിയത്.
മറ്റ് ചില സൈനിക ഉദ്യോഗസ്ഥരും ലാലിന്റെ ലഫ്റ്റനന്റ് കേണല്‍ പദവിയില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: