ന്യൂദല്‍ഹി: ആര്.ബാലകൃഷ്ണപിള്ളയ്ക്കെതിരെ എല്‍.ഡി.എഫ് സുപ്രീംകോടതിയില്‍ നല്കുന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് വേണ്ടി അഡ്വ.ശാന്തിഭൂഷണ്‍ ഹാജരാവും. വി.എസിന്റെ പ്രതിനിധി ദല്‍ഹിയില്‍ ശാന്തിഭൂഷണുമായി കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.
ആര്.ബാലകൃഷ്ണപിള്ളയെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറ്റാന്‍ ഒരു ദിവസം കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവുകള്‍ തയാറാക്കിയതെന്നാണ് വി.എസിനെ പ്രധാന ആരോപണം. ഓഗസ്റ്റ് നാലിനാണ് ബാലകൃഷ്ണ പിള്ളയുടെ മകള്‍ അച്ഛന് ഗുരുതര അസുഖം ഉണ്ടെന്ന് കാണിച്ച് സര്‍ക്കാരിന് അപേക്ഷ നല്‍കുന്നത്. ഓഗസ്റ്റ് അഞ്ചിന് പഞ്ചനക്ഷത്ര സൗകര്യമുള്ള സ്വകാര്യ ആശുപത്രിയുടെ പേര് വച്ച് പിള്ളയെ അങ്ങോട്ട് മാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എല്ലാ സൗകര്യങ്ങളും ഉള്ളപ്പോഴാണ് സ്വകാര്യ ആശുപത്രിയുടെ പേര് വച്ച് ഉത്തരവിറക്കിയതെന്ന് പ്രതിപക്ഷം കോടതിയില്‍ വാദിക്കും. നിയമലംഘനങ്ങളുടെ കൂമ്പാരമാണ് പിള്ളയ്ക്ക് വേണ്ട് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷം വാദിക്കും. സുപ്രീംകോടതി നല്കിയ ശിക്ഷ ഭരണ സ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചുവെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്തരം നിയമലംഘനം നടന്നിട്ടില്ലെന്നും വി.എസ് സുപ്രീംകോടതിയില്‍ വാദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: