തിരുവനന്തപുരം: വാളകത്ത് അധ്യാപകന് ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃക്സാക്ഷി എന്ന് കരുതുന്ന യുവാവിന്റെ രേഖാചിത്രം അന്വേഷണ സംഘം തയാറാക്കി. ഇയാളെ കണ്ടെത്തിയാല്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടുമെന്നാണ് പ്രതീക്ഷ.
അധ്യാപകന് ആക്രമിക്കപ്പെടുന്ന സമയത്ത് സംഭവസ്ഥലത്ത് കൂടി കടന്നുപോയ യുവാവിന്റെ രേഖാചിത്രമാണ് നാട്ടുകാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയത്. അധ്യാപകനെ ഇടിച്ചുവീഴ്ത്തിയെന്ന് കരുതുന്ന വാഹനത്തെ ഈ യുവാവ് ബൈക്കില്‍ കുറേ ദൂരം പിന്തുടര്ന്നതായി നാട്ടുകാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
അധ്യാപകന് പരിക്കേറ്റ് വഴിയില്‍ കിടക്കുന്നത് ആദ്യം കണ്ടതും ഇക്കാര്യം നാട്ടുകാരോട് ആദ്യം പറഞ്ഞതും ഈ യുവാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: