ന്യൂദല്‍ഹി: തെലുങ്കാന പ്രശ്നത്തില്‍ ആന്ധ്രാ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തെലുങ്കാന സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഗവര്‍ണറെ ദല്‍ഹിയിലേക്ക് അടിയന്തിരമായി വിളിച്ചുവരുത്തിയത്.
വെള്ളിയാഴ്ച്ച വൈകീട്ട് ഡല്‍ഹിയില്‍ എത്തിയ ഗവര്‍ണര്‍ ശനിയാഴ്ച്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് ചര്‍ച്ച നടത്തിയത്. തെലുങ്കാനയിലെ സ്ഥിതിഗതികളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ പ്രധാനമന്ത്രിക്ക് കൈമാറിയതായാണ് സുചന.
ഇന്ന് പ്രധാനമന്ത്രി ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ കുമാറുമായും ആന്ധ്രാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇത് കൂടാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.
ചര്‍ച്ചകള്‍ തുടരുകയാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ സമയം ആവശ്യമാണെന്നും പ്രണബ് കുമാര്‍ മുഖര്‍ജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: