തൃശൂര്‍: കൂത്തുപറമ്പ് വെടിവയ്പിനെ കുറിച്ച് പുനരന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പി.രാമകൃഷ്ണന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി തൃശൂരില്‍ വ്യക്തമാക്കി.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴാണ് കൂത്തുപറമ്പ് വെടിവയ്പ്പ് കേസ് അന്വേഷിച്ചത്. ഏത് സാഹചര്യത്തിലാണ് ഈ കേസ് പുനരന്വേഷിക്കണമെന്ന് സി.പി.എം പറയുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല. രാമകൃഷ്ണന്റെ വെളിപ്പെടുത്തലുമയി ഈ കേസിന് ബന്ധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: