ഗാന്ധിനഗര്‍: ഗുജറാത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഭരണത്തിന് 10 വര്‍ഷം തികഞ്ഞു. 1960-ല്‍ സംസ്ഥാനം രൂപീകൃതമായശേഷം ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തിയായി ഇതോടെ മോഡി മാറി. 2001 ഒക്ടോബര്‍ 7നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നത്. കേശുഭായ് പട്ടേലിന് പകരമായിരുന്നു ഇത്. രാജ്യം കണ്ട ഏറ്റവും മാന്യനായ മുഖ്യമന്ത്രി എന്ന പദവിയിലേക്കുള്ള മോഡിയുടെ വളര്‍ച്ചയുടെ തുടക്കമായിരുന്നു അത്. കള്ളപ്രചരണങ്ങളെയും വ്യക്തിഹത്യയേയും കേസുകളെയും എല്ലാം നേരിട്ട മോഡി അതിനെയെല്ലാം നിഷ്പ്രഭമാക്കി. സദ്ഭരണത്തിന്റെയും വികസനത്തിന്റെയും മാതൃകയാക്കി ഗുജറാത്തിനെ മാറ്റി. ക്രൈസ്തവ സമ്മര്‍ദ്ദത്തിനുവഴങ്ങി മോഡിക്ക് വിസ നിഷേധിച്ച അമേരിക്ക പോലും ഒടുവില്‍ അദ്ദേഹത്തിന്റെ ഭരണവൈശിഷ്ട്യത്തിന് നല്ല സര്‍ട്ടിഫിക്കറ്റ് നല്കി.
അധികാരം ഏറ്റതിനുശേഷം നടന്ന രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ മൂന്നില്‍ രണ്ട് ഭൂരിപഷത്തിന് ഗുജറാത്തില്‍ അധികാരത്തിലെത്തിക്കാന്‍ മോഡിക്കായി. അധികാരത്തില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സ്മരണക്കായി 2250 കോടിയുടെ പ്രത്യേക പാക്കേജ് മോഡി പ്രഖ്യാപിച്ചിരിക്കുകയാണ്. അരലക്ഷം പുതിയ നിയമനങ്ങളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവര്ദ്ധനയുമാണ് ഇതില്‍ പ്രധാനം.
4.54 ലക്ഷം സംസ്ഥാന ജീവനക്കാര്‍ക്കും 3.47 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ആറാം ശമ്പളകമ്മീഷന് ശുപാര്‍ശ പ്രകാരമുള്ള ശമ്പളകുടിശ്ശിക മുഴുവന്‍ ഉടന്‍ നല്‍കും. ജീവനക്കാരുടെ ഡിഎ ഏഴ് ശതമാനം ഉയര്‍ത്തി കേന്ദ്ര ഡിഎക്ക് തുല്യമാക്കും. ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഇത് നടപ്പാക്കും. ഒരുലക്ഷത്തോളം വരുന്ന താല്‍ക്കാലിക ജീവനക്കാരുടെ ശമ്പളവും 800 മുതല്‍ 4400 രൂപവരെ കൂട്ടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: